പ്രശസ്ത ഗായിക എന്നതിലുപരി ഇപ്പോള്‍ റിമി ടോമി ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നും എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരിക കൂടിയായിരിക്കുകയാണ്. കുട്ടികളി നിറഞ്ഞ പെരുമാറ്റത്തിലൂടെയും തമാശകളിലൂടെയും ഏവരെയും കൈയ്യിലെടുക്കാന്‍ റിമിക്ക് അതിവേഗം സാധിക്കുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കൊറോണ വൈറസ് രോഗത്തെ പ്രതി രോധിക്കുന്നതിന്റെ ഭാഗമായി മാസ്‌ക് ധരിക്കുമ്പോള്‍ ഇപ്പോഴും സമൂഹത്തില്‍ കണ്ട് വരുന്ന ഒരു പ്രവണതയെ പറ്റിയാണ് താരം തുറന്ന് പറയുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് ചുവട് വച്ചത്. പാട്ടിനോടൊപ്പം താരം തിങ്കള്‍ മുതല്‍ വെളളിവരെ എന്ന ചിത്രത്തിലുടെയും അഭിനയത്തിലും ചുവട് വയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുകയാണ്. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കേണ്ട അവശ്യകതയെപ്പറ്റി ഇന്ന് എല്ലാവര്‍ക്കും വളരെയധികം അവബോധം ഉണ്ടാകേണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ മാസ്‌ക് ധരിക്കുമ്പോള്‍ മൂഹത്തില്‍ കണ്ട് വരുന്ന ഒരു പ്രവണതയുണ്ട്. അതിനെ കുറിച്ച് ഗായിക റിമി ടോമി തുറന്ന് പറയുകയാണ്. മാസ്‌ക് ധരിക്കേണ്ടതില്‍ നാണിക്കേണ്ട കാര്യമില്ല. ചിലപ്പോള്‍ ഒരു സ്ഥലത്തു പോകുമ്പോള്‍ നമ്മള്‍ മാത്രമാവും മാസ്‌ക് വച്ചിരിക്കുന്നത്, മറ്റുള്ളവര്‍ കളിയാക്കുന്നോ, ചിരിക്കുന്നോ എന്ന് ചിന്തിക്കേണ്ട എന്നുമാണ് റിമി വീഡിയോയിലൂടെ തുറന്ന് പറയുന്നത്.
ഗായികയായും, അഭിനേത്രിയായും, അവതാരകയായും ശോഭിക്കുന്ന താരമാണ് റിമിടോമി. താര ജാഡകള്‍ ഒന്നും തന്നെ കാണിക്കാതെയാണ് റിമി ഏവരെയും സമീപിക്കാറുളളത്. അഞ്ച് സുന്ദരികള്‍ എന്ന ചിത്രത്തിലൂം താരം വേഷമിട്ടിരുന്നു. അടുത്തിടെ താരം വിവാഹ മോചിതയയി എന്ന വാര്‍ത്തയും പുറത്ത് വന്നിരുന്നു. മീശമാധവന്‍,വലത്തോട്ടുതിരിഞ്ഞാല്‍ നാലാമത്തെ വീട്,ഫ്രീഡം,
ചതിക്കാത്ത ചന്തു,കല്യാണക്കുറിമാനം,പട്ടണത്തില്‍ സുന്ദരന്‍,ഉദയനാണ് താരം, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഹിറ്റ് ഗാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.