Latest News

വാരിയെല്ലുകള്‍ക്ക് പൊട്ടല്‍;എല്ലുകള്‍ നുറുങ്ങുന്നു;ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്; സല്‍മാന്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

Malayalilife
 വാരിയെല്ലുകള്‍ക്ക് പൊട്ടല്‍;എല്ലുകള്‍ നുറുങ്ങുന്നു;ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്; സല്‍മാന്‍ തന്റെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

താന്‍ നേരിടുന്ന രോ?ഗങ്ങളേയും ആരോ?ഗ്യ പ്രശ്‌നങ്ങളേയും കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. ട്രൈജെമിനല്‍ ന്യൂറല്‍ജിയയും ബ്രെയിന്‍ അന്യൂറിസവും തന്നെ ബാധിച്ചുണ്ടെന്നും ഒരു ചാനലിന്റെ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. വളരെ ?ഗുരുതരമായ വിഷയമാണെങ്കിലും വളരെ ലാഘവത്തോടേയാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത്.

വിവാഹത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. സ്വത്ത് സമ്പാദിക്കാന്‍ എത്രത്തോളം പ്രയാസമാണ്. വിവാഹമോചനത്തിന് ശേഷം ഒരു സ്ത്രീക്ക് അത് എളുപ്പത്തില്‍ കൊണ്ടു പോകാന്‍ സാധിക്കും. ഭാര്യ പകുതി പണം കൊണ്ടുപോയാല്‍ ഇനി ഒന്നില്‍ നിന്ന് ആരംഭിക്കാനാകില്ലെന്നും താരം പറയുന്നു. ഇതിന് പിന്നാലെയാണ് തന്നെ അലട്ടുന്ന രോഗാവസ്ഥയെക്കുറിച്ച് അദ്ദേഹം പറയുന്നത്.

വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. അതിനാല്‍ ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. ട്രൈജെമിനല്‍ ന്യൂറല്‍ജിയ ഉണ്ടായിട്ടും ജോലി ചെയ്യുകയാണ്. ബ്രെയിന്‍ അന്യൂറിസവും എവി മാല്‍ഫോര്‍മേഷനും ഉണ്ട്. വിവാഹത്തിന് ശേഷമുള്ള മാനസികാവസ്ഥ മാറിയാല്‍ എനിക്കുള്ളതിന്റെ പകുതി അവര്‍ക്കൊണ്ടുപോകും. ചെറുപ്പത്തിലായിരുന്നെങ്കില്‍ അത് എനിക്ക് ഇത്ര പ്രശ്‌നം ഇല്ലായിരുന്നു. എനിക്കതെല്ലാം തിരികെ നേടണമെന്നും സല്‍മാന്‍ പറയുന്നു.

2017ല്‍ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങില്‍ ട്രൈജെമിനല്‍ ന്യൂറല്‍ജിയ രോഗത്തെക്കുറിച്ച് സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.2011ല്‍ ബോഡിഗാര്‍ഡ് സിനിമയുടെ റിലീസിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ യുഎസില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.ഈ രോഗത്തെത്തുടര്‍ന്ന് തന്റെ തലയിലും കവിളിലും താടിയെല്ലിലും വര്‍ഷങ്ങളായി കടുത്ത വേദനയുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Salman Khan opens up about his health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES