1980കളിലും 90-കളിലും മലയാള സിനിമയിലെ പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു ശാന്തി കൃഷ്ണ. 16-ാം വയസ്സില്‍ ഭരതന്‍ സംവിധാനം ചെയ്ത 'നിദ്ര' എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണയുടെ സിനിമാരംഗത്തെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് മലയാളത്തിലെ മിക്ക നടന്മാരുടെയും നായികയായി ശാന്തി കൃഷ്ണ അഭിനയിച്ചു. 1994-ല്‍ ചകോരം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സ്വന്തമാക്കി.
സിനിമയില്‍ തിളങ്ങിനില്‍ക്കുന്നതിനിടെയായിരുന്നു ശാന്തി കൃഷ്ണയും നടന്‍ ശ്രീനാഥും വിവാഹിതരായത്. 1984-ലായിരുന്നു ഇരുവരുടെയും വിവാഹം. രണ്ട് പേരുടെയും പ്രണയ വിവാഹം ആയിരുന്നു.ബോംബെയില്‍ കഴിഞ്ഞിരുന്ന പാലക്കാട് അയ്യര്‍ കുടുംബത്തില്‍ പിറന്ന ശാന്തി കൃഷ്ണയുടെ സിനിമാ ജീവിതം സംഭവ ബഹുലമായിരുന്നു. നടനും അന്നത്തെ സഹതാരവുമായിരുന്ന ശ്രീനാഥുമായുള്ള പ്രണയവും പിന്നാലെയുള്ള വിവാഹവും ഒക്കെ അന്നത്തെ കാലത്തെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു.
എന്നാല്‍ ഈ വിവാഹത്തിന് അധിക നാള്‍ ആയുസ് ഉണ്ടായിരുന്നില്ല. പതിനൊന്ന് വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ച ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നെ ശാന്തി കൃഷ്ണയും ശ്രീനാഥും വേറെ വിവാഹങ്ങള്‍ കഴിക്കുകയും ചെയ്തു. എങ്കിലും ശാന്തി കൃഷ്ണയുടെ രണ്ടാമത്തെ വിവാഹ ജീവിതവും വിജയം കണ്ടില്ല. എന്നാല്‍ ഈ ബന്ധത്തില്‍ അവര്‍ക്ക് രണ്ട് മക്കള്‍ ജനിച്ചിരുന്നു. ഇപ്പോള്‍ അവരുടെ കാര്യവും സിനിമാ അഭിനയവും ഒക്കെയായി കഴിയുകയാണ് താരം.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും അതിലുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ശാന്തി കൃഷ്ണ. നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കാത്തത് ജീവിതത്തില്‍ എന്നും ഒരു വേദനയായി നിലനില്‍ക്കുമെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. അന്ന് ശ്രീനാഥിനെ തന്നെയേ വിവാഹം കഴിക്കൂ എന്ന് വാശിപിടിച്ചുവെന്നും ശാന്തി കൃഷ്ണ പറയുന്നു.
അത് പറയാമോ എന്ന് എനിക്കറിയില്ല. എനിക്കൊരു നല്ല ജീവിത പങ്കാളിയെ കിട്ടിയില്ല എന്ന കാര്യത്തില്‍ വിഷമമുണ്ട്. അതിപ്പോഴും ഉണ്ട്. എനിക്ക് രണ്ട് കല്യാണം കഴിഞ്ഞിട്ടും എന്റെ ആഗ്രഹം പോലെയൊരു ജീവിത പങ്കാളിയെ ലഭിച്ചില്ലലോ. അതിന്റെയൊരു വിഷമം അവിടെയുണ്ടാകും എപ്പോള്‍. ഒരു വ്യക്തി എന്ന നിലയില്‍ എന്റെ മനസില്‍ ഒരുപാട് സ്‌നേഹം ഇപ്പോഴുമുണ്ട് കൊടുക്കാനായിട്ട്, പക്ഷേ അങ്ങനെയുള്ള ഒരാള്‍ എന്നെ മനസിലാക്കി വന്നില്ല.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കണക്കാക്കുന്നത് എന്റെ മക്കളും ഫാമിലിയുമാണ്. ആ കുടുംബത്തില്‍ ജനിച്ചത് വലിയൊരു ഭാഗ്യമാണ്. മക്കള്‍ ഇല്ലെങ്കില്‍ ഞാനില്ല. എന്റെ മകന്‍ എപ്പോഴും എന്നെ എന്‍കറേജ് ചെയ്യാറുണ്ട്. ഞാന്‍ പറഞ്ഞില്ലേ എന്റെ ലൈഫില്‍ രണ്ട് തവണ കല്യാണം നടന്നിട്ടും ആ ജീവിത പങ്കാളികള്‍ എനിക്കൊപ്പം നിന്നില്ല. എനിക്ക് അത്രയേ വിധിച്ചിട്ടുണ്ടാവൂ. പ്രേമത്തിന് വേണ്ടി ഏതറ്റം വരെയും പോവുന്ന ആളായിരുന്നില്ല ഞാന്‍. അതൊക്കെ അങ്ങ് അറിയാതെ വന്നു പോയതാണ്. ഫിസിക്കല്‍ അട്രാക്ഷനും ഉണ്ടാവും. കാരണം ശ്രീനാഥ് അന്ന് ഭയങ്കര സുന്ദരനായിരുന്നു. അന്ന് എനിക്ക് പത്തൊന്‍പത് വയസ് മാത്രമായിരുന്നു. ഇരുപതാം വയസിലാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. ഇന്നത്തെ കാലത്ത് ഏതേലും പെണ്‍കുട്ടി അങ്ങനെ ചെയ്യുമോ. അന്ന് ഡേറ്റിങ് ഒന്നും ഉണ്ടായിരുന്നില്ല. കത്തുകള്‍ എഴുതാറുണ്ടായിരുന്നു. അന്ന് ഫോണൊക്കെ വരുമ്പോള്‍ എന്തോ സന്തോഷമായിരുന്നു. അന്നൊക്കെ ഭയങ്കര സന്തോഷമായിരുന്നു. ആ ഒരുപ്രായം ആയിരുന്നു. അച്ഛന്‍ പറഞ്ഞാലും അമ്മ പറഞ്ഞാലും എന്ത് എന്നുള്ള ലൈനായിരുന്നു. ഇപ്പോഴേ പോയി കല്യാണം ഒന്നും കഴിച്ചേക്കരുത് എന്നാണ് പറഞ്ഞത്. പക്ഷേ എനിക്ക് കല്യാണം കഴിക്കുവാണേല്‍ ശ്രീനാഥ് അല്ലാതെ വേറെയാരും വേണ്ട എന്നായിരുന്നു.
ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊക്കെ മണ്ടത്തരമായിട്ട് തോന്നും. പക്ഷേ അതാണ് ജീവിതം. ചിലര്‍ കേള്‍ക്കും ചിലര്‍ കേള്‍ക്കില്ല. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഡിസിഷന്‍ ഞാന്‍ തന്നെ എടുത്തു, പക്ഷേ അത് ശരിയായില്ല. ചെറുപ്പത്തിലേ വായിച്ച റൊമാന്റിക് നോവലുകള്‍ ഒക്കെ തെറ്റായ രീതിയില്‍ സ്വാധീനിച്ചിരിക്കാം.
യുഎസില്‍ വ്യവസായിയായ ബജോരെ സദാശിവനെ ആണ് ശാന്തി കൃഷ്ണ വിവാഹം കഴിച്ചത്. തുടക്കത്തില്‍ നല്ല രീതിയിലായിരുന്നു വിവാഹ ജീവിതം മുന്നോട്ട് പോയത്. പിന്നീട് ആ ബന്ധത്തിലും വിള്ളല്‍ ഉണ്ടായി. അവര്‍ക്ക് അവരെ തന്നെ നഷ്ടമായി. സ്വന്തമായി ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. വെറും ഉത്തരവുകള്‍ മാത്രം പിന്തുടരുന്ന അവസ്ഥ. ഒരു പാവയെപ്പോലെ. അതൊരു ബുദ്ധിമുട്ടേറിയ കാലമായിരുന്നു. സ്വന്തമായി വരുമാനം ഉണ്ടായിരുന്നില്ല. എല്ലാത്തിനും മറ്റൊരാളേ ആശ്രയിക്കേണ്ടി വരുന്നു. തുടര്‍ന്ന് ഒട്ടും ശരിയാകില്ല എന്ന് തോന്നിയപ്പോള്‍ 2016 ആ വിവാഹ ബന്ധവും വേര്‍പ്പെടുത്തി. ഈ ബന്ധത്തില്‍ ശാന്തി കൃഷ്ണയ്ക്ക് രണ്ട് മക്കള്‍ ഉണ്ട്. നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കാത്തത് ജീവിതത്തില്‍ എന്നും ഒരു വേദനയായി നിലനില്‍ക്കുമെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്.
സുഹൃത്തുക്കള്‍ ഒക്കെ കപ്പിള്‍ ആയി യാത്ര ചെയ്യുമ്പോള്‍ ശാന്തി കൃഷ്ണ മാത്രമാണ് ഒറ്റയ്ക്ക്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നും പക്ഷെ ഭാവിയില്‍ പങ്കാളിയെ ആഗ്രഹിക്കുന്നുണ്ടോയെന്ന് ചോദിച്ചാല്‍ ജീവിതം എന്താണ് കരുതി വെച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. ഒന്നും പ്ലാന്‍ ചെയ്യുന്നില്ല. ഇന്ന് ഞാനായിരുന്ന അവസ്ഥയില്‍ സന്തോഷവതിയാണ് ശാന്തികൃഷ്ണ.
നിദ്ര എന്ന ഭരതന്‍ ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് കയറിക്കൂടിയ നടിയാണ് ശാന്തികൃഷ്ണ. മലയാളികളുടെ എന്നത്തെയും പ്രിയ നായിക. അഭിനയച്ച സിനിമകളിലെല്ലാം ഗംഭീര പ്രകടനമായിരുന്നു. നായികയായി സിനിമ ജീവിതം തുടങ്ങിയ താരം പിന്നീട് ഉപനായികയായും അമ്മ, സഹോദരി വേഷങ്ങള്‍ ചെയ്തും ഇന്നും സിനിമയില്‍ സജീവമാണ്. ഏറെക്കാലത്തെ ബാംഗ്ലൂര്‍ ജീവിതത്തിനുശേഷം അടുത്തിടെയാണ് താരം കൊച്ചിയിലേക്ക് താമസം മാറിയത്.