ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടേയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിന്റേയും ഓമനയാണ് മൂത്തമകള്‍ നിഷ. നിഷയെ ദത്തെടുത്തതിന്റെ എട്ടാം വാര്‍ഷികം ആഘോഷമാക്കുകയാണ് ദമ്പതികള്‍. നിഷയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചായിരുന്നു സണ്ണി ലിയോണ്‍ കുറിപ്പ് പങ്കുവെച്ചത്.
'ഹാപ്പി ഗോച്ചാ ഡേ നിഷാ.. നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ ഞങ്ങളുടെ ലോകം മുഴുവന്‍ മാറി. ദൈവത്തിന്റെ അനുഗ്രഹം നിനക്കും ഞങ്ങള്‍ക്കും ലഭിച്ചു. ദൈവം കാണിച്ചുതന്ന വഴിയിലൂടെ ഞങ്ങള്‍ നിന്റെ അരികിലെത്തി' സണ്ണി ലിയോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
2011 ജനുവരിയിലാണ് സണ്ണി ലിയോണും ഡാനിയല്‍ വെബ്ബറും വിവാഹിതരായത്. 2017 ജൂലൈയില്‍ ഇരുവരും നിഷയെ ദത്തെടുത്തു. 2018 ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ അഷര്‍ സിങ് വെബ്ബര്‍, നോഹ് സിങ് വെബ്ബര്‍ എന്നീ ഇരട്ട ആണ്‍കുട്ടികളും പിറന്നു.