Latest News

ചിരിപ്പിച്ച് കളറാക്കാന്‍ റാഫിയുടെ 'താനാരാ'; ട്രെയിലര്‍ പുറത്തിറക്കി ഫഹദ്

Malayalilife
 ചിരിപ്പിച്ച് കളറാക്കാന്‍ റാഫിയുടെ 'താനാരാ'; ട്രെയിലര്‍ പുറത്തിറക്കി ഫഹദ്

ചിരിപടങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെ സമ്മാനിച്ച റാഫിയുടെ പുതിയ ചിത്രം 'താനാരാ'യുടെ ട്രെയിലര്‍ എത്തി. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത ട്രെയിലര്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ആണ്. ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ആണ് 'താനാരാ'യുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 

ഓഗസ്റ്റ് 9 ന് ലോകവ്യാപകമായി തിയറ്ററുകളിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി ആണ്. രസകരമായ രംഗങ്ങള്‍ കൊണ്ട് തന്നെ ട്രെയിലര്‍ പ്രേക്ഷകരെ എന്റെര്‍റ്റൈന്‍ ചെയ്യിപ്പിക്കുന്നത് കൊണ്ട് തന്നെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. 

സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. കെ.ആര്‍. ജയകുമാര്‍, ബിജു എം.പി എന്നിവരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്. സിനിമയുടെ ഛായാ?ഗ്രഹണം നിര്‍വ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സം?ഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് - വി സാജന്‍. ഗാനരചന: ബി.കെ. ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പോഡുത്താസ്, കോ ഡയറക്ടര്‍: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിയാസ് ബഷീര്‍, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രവീണ്‍ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റെര്‍റ്റൈന്മെന്റ്‌സ് എന്നിവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സും വണ്‍ ഡേ ഫിലിംസും ചേര്‍ന്നു ചിത്രം തീയറ്ററുകളില്‍ എത്തിക്കും

Read more topics: # 'താനാരാ
Thaanara Trailer Haridas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES