Latest News

15-ാം വയസില്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍; രണ്ടുപതിറ്റാണ്ടായി ഹിന്ദി- മറാഠി സിനിമകളില്‍ സജീവം; ഇന്റിമസി സീന്‍ ചെയ്ത അനുഭവങ്ങള്‍ പറഞ്ഞതോടെ വൈറല്‍; ഇന്ത്യയുടെ മോണിക്ക ബെല്ലൂച്ചിയെന്ന് വാഴ്ത്തി സൈബര്‍ ലോകം; നീല സാരിയണിഞ്ഞ് മനോഹരമായ പുഞ്ചിരിച്ച് 37-ാം വയസില്‍ 'നാഷണല്‍ ക്രഷ്' ആയി മാറിയ ഗിരിജയെ അറിയാം

Malayalilife
15-ാം വയസില്‍ ആദ്യമായി ക്യാമറയ്ക്കു മുന്നില്‍; രണ്ടുപതിറ്റാണ്ടായി ഹിന്ദി- മറാഠി സിനിമകളില്‍ സജീവം; ഇന്റിമസി സീന്‍ ചെയ്ത അനുഭവങ്ങള്‍ പറഞ്ഞതോടെ വൈറല്‍; ഇന്ത്യയുടെ മോണിക്ക ബെല്ലൂച്ചിയെന്ന് വാഴ്ത്തി സൈബര്‍ ലോകം; നീല സാരിയണിഞ്ഞ് മനോഹരമായ പുഞ്ചിരിച്ച് 37-ാം വയസില്‍ 'നാഷണല്‍ ക്രഷ്' ആയി മാറിയ ഗിരിജയെ അറിയാം

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു മറാഠി നടി സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഏതാണ്ട് ഒരുമാസംമുമ്പ് നല്‍കിയ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങള്‍ റീല്‍സുകളായി പ്രചരിച്ചപ്പോഴാണ്  നടി ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചത്. ഹോളിവുഡ് നടി സിഡ്നി സ്വീനിക്ക് ഇന്ത്യയുടെ മറുപടിയെന്നും ഇന്ത്യന്‍ മോണിക്ക ബലൂച്ചിയെന്നും ആരാധകര്‍ അവരെ വിശേഷിപ്പിച്ചതോടെ ഈ നടിയാരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.

നീല സാരിയുമണിഞ്ഞ് മനോഹരമായ പുഞ്ചിരിയുമായി അഭിമുഖത്തില്‍ തിളങ്ങിയ സുന്ദരി 37-ാം വയസ്സില്‍ ഇന്ത്യയുടെ പുതിയ 'നാഷണല്‍ ക്രഷ്' ആയി മാറിയിരിക്കുകയാണ്. ഗിരിജ ഓക്ക് ഗോഡ്ബോള്‍ എന്ന മറാത്തി നടിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. 

ലല്ലന്‍ടോപ്' എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖമാണ് ഗിരിജയെ പെട്ടന്നൊരു ദിവസം പ്രശസ്തയാക്കിയത്. തന്റെ കോളേജില്‍ പഠിക്കുമ്പോള്‍ പ്രൊഫസര്‍ 'വേവ്സ്' എന്ന വാക്കിന് പകരം 'ബേബ്സ്' എന്ന് തെറ്റായി ഉപയോഗിച്ചതിനെക്കുറിച്ചുള്ള രസകരമായ അനുഭവം ഗിരിജ പങ്കുവെക്കുന്ന വീഡിയോ വൈറലായതോടെയാണ്, ആരാണിതെന്ന ആകാംഷയോടെ സോഷ്യല്‍ മീഡിയ അവരുടെ പിന്നാലെ കൂടിയത്. ഈ വീഡിയോയുടെ പിന്നാലെ ഗിരിജയുടെ പഴയ സിനിമകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചാരം നേടുന്നുണ്ട്. 

'തെറാപ്പി ഷെറാപ്പി'യുടെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളും ഗിരിജ അഭിമുഖത്തില്‍ പങ്കുവെച്ചു. സഹനടന്‍ ഗുല്‍ഷന്‍ ദേവയ്യ തനിക്ക് പൂര്‍ണ്ണമായ സുരക്ഷിതത്വം ഉറപ്പാക്കിയതിനെ നടി പ്രശംസിച്ചു. ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഗുല്‍ഷന്‍ കാണിച്ച കരുതല്‍ അവിശ്വസനീയമായിരുന്നുവെന്ന് ഗിരിജ പറഞ്ഞു. സാധാരണയായി ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സെറ്റില്‍ ഒരു ഇന്റിമസി കോ-ഓര്‍ഡിനേറ്റര്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, ഗുല്‍ഷന്‍ സ്വയം ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തി, തന്റെ സൗകര്യം ഉറപ്പാക്കാന്‍ 17 തവണയോളം 'ഓക്കെ ആണോ' എന്ന് ചോദിച്ചെന്നും ഗിരിജ വെളിപ്പെടുത്തി.

രണ്ടുപതിറ്റാണ്ടോളമായി ഹിന്ദി- മറാഠി സിനിമകളില്‍ സജീവമാണ് ഈ 37-കാരി. പേര്, ഗിരിജ ഓക്ക് ഗൊഡ്ബോലെ. ബോളിവുഡില്‍ ആമിര്‍ ഖാന്റെ 'താരെ സമീന്‍പര്‍', ഷാരൂഖ് ഖാന്റ 'ജവാന്‍' തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ ഭാഷയില്‍ 'ഹൗസ്ഫുള്‍' എന്ന കന്നഡ ചിത്രത്തിലും ചിത്രം വേഷമിട്ടു. മനോജ് ബാജ്പേയി നായകനായ ഒരു ബോളിവുഡ് ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. ഹിന്ദി- മറാഠി ടെലിവിഷന്‍ സീരിയലുകളിലും താരം സജീവമാണ്.

15-ാം വയസിലാണ് താരം ആദ്യമായി ക്യാമറയ്ക്കുമുന്നിലെത്തിയത്. ഗിരിജയുടെ പിതാവ് ഗിരീഷ് ഓക്കും സിനിമകളിലും ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ പിതാവ് അറിയപ്പെടുന്ന നിര്‍മാതാവും ഭര്‍ത്താവ് ചലച്ചിത്രരംഗത്തും സജീവമാണ്.

1987 ഡിസംബര്‍ 27-ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജനിച്ച അവര്‍, 2011-ല്‍ ചലച്ചിത്രകാരന്‍ സുഹൃദ് ഗോഡ്‌ബോളെയെ വിവാഹം കഴിച്ചു. മറാഠി നടന്‍ ഗിരീഷ് ഓക്കിന്റെ മകളാണ് ഗിരിജ. മുംബൈയിലെ താക്കൂര്‍ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് കൊമേഴ്സില്‍ നിന്ന് ബയോടെക്‌നോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്.  

'ഇത് കേവലും ഒരു ട്രെന്‍ഡ് മാത്രമാണ്. അത് വരികയും പോവുകയുംചെയ്യും. എന്നാല്‍, ഞാന്‍ അഭിനയിച്ച വേഷങ്ങള്‍ മാത്രമേ അവശേഷിക്കുകയുള്ളൂ. ഞാന്‍ അഭിനയിച്ചവ ഇപ്പോള്‍ ആളുകള്‍ കാണുന്നുണ്ടെങ്കില്‍ സന്തോഷം'- എന്നാണ് ഇപ്പോഴത്തെ പ്രശസ്തിയെക്കുറിച്ച് നടിക്ക് പറയാനുള്ളത്‌
 

The Actress Girijia Oak

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES