പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ ഏറ്റുവാങ്ങി വള വിജയത്തിലേക്ക്. ആദ്യ ദിനം ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറിയ ചിത്രം രണ്ടാം ദിനവും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററുകളില്‍ പ്രേക്ഷക സ്വീകാര്യത ഉറപ്പ് വരുത്തുകയാണ്. ധ്യാന്‍ ശ്രീനിവാസന്‍, ലുക്മാന്‍, വിജയരാഘവന്‍, ശാന്തി കൃഷ്ണ, അര്‍ജുന്‍ രാധാകൃഷ്ണന്‍, അബു സലീം, ശീതള്‍ ജോസഫ്, രവീണാ രവി, നവാസ്, ഗോവിന്ദ് വസന്ത തുടങ്ങി ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനം സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്തിപെടുത്തുന്ന ഫാമിലി എന്റര്‍ടൈനറാണ്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനം വളയെ മികവുറ്റതാക്കുന്നു.
ഒരു വളയെ ചുറ്റിപറ്റി പലരുടെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവബഹുലമായ കാര്യങ്ങളെ മുന്‍നിര്‍ത്തി ഏറെ രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രേക്ഷക - നിരൂപക പ്രശംസ നേടിയ 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് വള സംവിധാനം ചെയ്തിരിക്കുന്നത്. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ തിരക്കഥാകൃത്തായ ഹര്‍ഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആക്ഷനും സസ്‌പെന്‍സും നര്‍മ്മം നിറച്ചുവെച്ച രംഗങ്ങളുമടക്കം ഒരു കംപ്ലീറ്റ് പാക്കേജാണ് ചിത്രം.
ഫെയര്‍ബെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലോകയുടെ ചരിത്ര വിജയത്തിന് ശേഷം വേഫറര്‍ ഫിലിംസാണ് വളയുടെ വിതരണം നിര്‍വഹിക്കുന്നത്. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സ് കരസ്ഥമാക്കിയിരിക്കുന്നത്. നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വളയുടെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം: അഫ്‌നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദര്‍, സംഗീതം: ഗോവിന്ദ് വസന്ത, പ്രൊഡക്ഷന്‍ ഡിസൈനര്‍: അര്‍ഷദ് നക്കോത്ത്, എക്‌സി.പ്രൊഡ്യൂസര്‍: ഹാരിസ് റഹ്മാന്‍, മേക്കപ്പ്: സുധി കട്ടപ്പന, കോസ്റ്റ്യും: ഗഫൂര്‍ മുഹമ്മദ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍: ജംഷീര്‍ പുറക്കാട്ടിരി, സൗണ്ട് മിക്‌സിങ്: വിപിന്‍ നായര്‍, സൗണ്ട് ഡിസൈന്‍: ധനുഷ് നായനാര്‍, വിഎഫ്എക്‌സ്: ഇമ്മോര്‍ട്ടല്‍ മാജിക് ഫ്രെയിം, സ്റ്റില്‍സ്: അമല്‍ സി സദ്ധാര്‍, രാഹുല്‍ എം സത്യന്‍, ആക്ഷന്‍ കോറിയോഗ്രാഫര്‍: കലൈ കിങ്‌സണ്‍, ഫോണിക്‌സ് പ്രഭു, ചീഫ് അസോ.ഡയറക്ടര്‍: ആസാദ് അലവില്‍, അനീഷ് ജോര്‍ജ്ജ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ് എല്‍എല്‍പി, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.