ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളന്‍ ടീസര്‍ എത്തി 

Malayalilife
ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളന്‍ ടീസര്‍ എത്തി 

സംഭാഷണങ്ങള്‍ ഒന്നുമില്ലാതെ അഭിനേതാക്കളുടെ അഭിനയ മുഹൂര്‍തങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളന്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ എത്തി.ബിജു മേനോനും, ജോജു ജോര്‍ജുമാണ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.രണ്ട് അഭിനേതാക്കളുടേയും വൈകാരിക മുഹുര്‍ത്തങ്ങളാണ് ടീസറിലൂറിലുടെ വ്യക്തമാകുന്നത്.അതു ശരിവക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയവുമെന്ന് മനസ്സിലാക്കാം.ഇമോഷണല്‍ ഡ്രാമ ജോണില്‍ അവതരിപ്പിക്കുന്നഈ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവം തന്നെ നല്‍കുന്നതാണ്.

രണ്ട് വ്യക്തി കളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി. വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തില്‍ അപ്രതീഷിതമായി അരങ്ങേറുന്ന ആത്മ സംഘര്‍ഷത്തിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി.ബിജു മേനോനും ജോജു ജോര്‍ജും, ഈ കഥാപാത്രങ്ങളെ ഏറെ ഭദ്രമാക്കുന്നു.പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള മുഹൂര്‍ത്തങ്ങളാണ് സംവിധായകന്‍ ജീത്തു ജോസഫ് ഈ ചിത്രത്തിനു വേണ്ടി കോര്‍ത്തിണക്കിയിരിക്കുന്നത്.പരിമിതമമായകഥാപാത്രങ്ങളിലൂടെ, കഥാപാത്രങ്ങള്‍ക്ക് ഏറെ അഭിനയ സാധ്യതകള്‍ നല്‍കിക്കൊണ്ടാണ്ചിത്രത്തിന്റെ  അവതരണം.

ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍, ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്‌സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - 'കെറ്റിനാ ജീത്തു , മിഥുന്‍ ഏബ്രഹാം,
കോപ്രൊഡ്യൂസേര്‍സ് -ടോണ്‍സണ്‍, സുനില്‍ രാമാടി, പ്രശാന്ത് നായര്‍,
 ലെന, നിരഞ്ജനഅനൂപ്, ഇര്‍ഷാദ്,, ഷാജു ശ്രീധര്‍, സംവിധായകന്‍ ശ്യാമപ്രസാദ്,,മനോജ്
കെ.യു.,ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിനു തോമസ് 
ഈലാനാണ്  തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -വിഷ്ണു ശ്യാം.
ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക് .
കലാസംവിധാനം. പ്രശാന്ത് മാധവ്
മേക്കപ്പ് -ജയന്‍ പൂങ്കുളം.
കോസ്റ്റ്യും ഡിസൈന്‍ - ലിന്‍ഡ ജീത്തു.
സ്റ്റില്‍സ് - സബിത്ത് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - അറഫാസ് അയൂബ്.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - ഫഹദ് (അപ്പു),അനില്‍.ജി. നമ്പ്യാര്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവെട്ടത്ത്.
ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജനുവരി മുപ്പതിന് ഗുഡ് വില്‍ എന്റെര്‍ടൈന്‍മെന്റ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. 
വാഴൂര്‍ ജോസ്.

Valathu Vashathe Kallan Official Teaser Biju Menon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES