Latest News

ഒടുവില്‍ പ്രണയം പരസ്യമാക്കി വിജയ്; കൂടെ കാണുമെന്ന ഉറപ്പ് നല്‍കി ജീവിത സഖി രശ്മിക; കയ്യില്‍ മുത്തം കൊടുത്ത് അറിയിപ്പ്; സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് ആശംസാ പെരുമഴ 

Malayalilife
 ഒടുവില്‍ പ്രണയം പരസ്യമാക്കി വിജയ്; കൂടെ കാണുമെന്ന ഉറപ്പ് നല്‍കി ജീവിത സഖി രശ്മിക; കയ്യില്‍ മുത്തം കൊടുത്ത് അറിയിപ്പ്; സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്ക് ആശംസാ പെരുമഴ 

തെലുങ്ക് സിനിമാ ലോകത്തെ പ്രണയജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചു. രശ്മികയുടെ ഏറ്റവും പുതിയ ചിത്രമായ 'ദി ഗേള്‍ഫ്രണ്ട്' എന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിലാണ് ഇരുവരും ഒരുമിച്ചെത്തി ഏവരുടെയും ശ്രദ്ധ നേടിയത്. ചടങ്ങിനിടെ വിജയ് ദേവരകൊണ്ട പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിച്ച് തങ്ങളുടെ പ്രണയം പ്രകടമാക്കുകയായിരുന്നു. ഹൈദരാബാദിലായിരുന്നു ഈ ചടങ്ങ് നടന്നത്. 

സമീപകാലത്താണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഇത് നടന്നതെന്നാണ് വിവരം. 

വിവാഹനിശ്ചയത്തിന് ശേഷം ഇരുവരും ഒരുമിച്ച് പങ്കെടുത്ത ആദ്യത്തെ പൊതു പരിപാടിയായിരുന്നു 'ദി ഗേള്‍ഫ്രണ്ട്' ചിത്രത്തിന്റെ വിജയാഘോഷം. ഈ ചടങ്ങില്‍ വിജയ് രശ്മികയോടുള്ള സ്‌നേഹം പ്രകടമാക്കിയതോടെ അവരുടെ പ്രണയം ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. 

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. 2018ല്‍ പുറത്തിറങ്ങിയ 'ഗീതാ ഗോവിന്ദം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് ഒരുമിച്ച് അഭിനയിച്ച 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രവും അവരുടെ ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചു

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇരുവരും പൊതുവേദികളില്‍ ഒരുമിച്ചെത്താറുണ്ടെങ്കിലും, പരസ്യമായി തങ്ങളുടെ ബന്ധത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം നടന്ന വിജയാഘോഷ ചടങ്ങില്‍ വിജയ് കാണിച്ച സ്‌നേഹപ്രകടനം അവരുടെ ബന്ധത്തിന് പുതിയ വഴിത്തിരിവ് നല്‍കിയിരിക്കുകയാണ്. സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. 

ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും, ഇരുവരും ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. എന്നാല്‍, വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകളും അതിനു പിന്നാലെ പൊതുവേദിയില്‍ കണ്ട സ്‌നേഹപ്രകടനങ്ങളും അവരുടെ ബന്ധം സ്ഥിരീകരിക്കുകയാണ്. 'ദി ഗേള്‍ഫ്രണ്ട്' ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടെ പ്രതിശ്രുത വരനായ വിജയ് നല്‍കിയ പിന്തുണയും പ്രോത്സാഹനവും രശ്മികയ്ക്ക് വലിയ സന്തോഷം നല്‍കി. ഇരുവരുടെയും വിവാഹത്തിനായി സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്.

Vijay Deverakonda Kisses Fiancee Rashmika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES