സൗത്ത് ഇന്ത്യയില്‍ തന്നെ ലക്ഷ കണക്കിന് ആരാധകരുള്ള തമിഴ് നടനാണ് ദളപതി വിജയ്. നടന്റെ രാഷ്ട്രീയ പ്രവേശനവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം തന്നെ ആയിരുന്നു. ഇപ്പോള്‍ പൊതുവേദികളില്‍ അടക്കം വിജയ്ക്കൊപ്പം സം?ഗീത വരാത്തതും നടന്റെ അച്ഛന്‍ ചന്ദ്രശേഖര്‍ മരുമകളെ കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതുമെല്ലാമാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്. ഞൊടിയിട കൊണ്ടായിരുന്നു ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നമാണെന്നും വിജയിയുടെ രാഷ്ട്രീയ പ്രവേശനം സം?ഗീതയ്ക്ക് ഇഷ്ടമില്ല അതിനാല്‍ സ്വന്തം വീട്ടിലേക്ക് പോയെന്നും വാര്‍ത്തകള്‍ വന്നത്.
ഇപ്പോഴിതാ, എല്ലാ അഭ്യൂഹങ്ങള്‍ക്കും ഫുള്‍ സ്റ്റോപ്പിട്ടിരിക്കുകയാണ് നടനും വിജയിയുടെ അടുത്ത സുഹൃത്തുമായ സഞ്ജീവ് വെങ്കട്. സുഹൃത്തിന്റെ വാക്കുകള്‍... വിജയിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് സഞ്ജീവ്. വിജയിയും സം?ഗീതയും ഒരേ വീട്ടില്‍ സന്തോഷത്തോടെ കഴിയുകയാണെന്നും തന്റെ കുടുംബ കാര്യങ്ങള്‍ പൊതുയിടത്ത് കൊണ്ടുവരാന്‍ താല്പര്യമില്ലാത്ത ആളാണെന്നും അക്കാര്യത്തില്‍ വിജയ്ക്ക് നിര്‍ബന്ധമുണ്ടെന്നും സഞ്ജീവ് പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമയല്‍ എക്സ്പ്രസ് സീസണ്‍ 2 എന്ന ടിവി പരിപാടിയില്‍ ആയിരുന്നു നടന്റെ പ്രതികരണം. താന്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നത് വിജയിയുടെ വീട്ടില്‍ നിന്നാണെന്നും സം?ഗീത മികച്ച രീതിയില്‍ പാചകം ചെയ്യുമെന്നും നടന്‍ പറയുന്നുണ്ട്. എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അടുത്തിടെ തൃഷയുമായി വിജയ് പ്രണയത്തിലാണെന്നും ഇതിനാലാണ് സം?ഗീത പോയതെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇവയോട് പ്രതികരിക്കാന്‍ തൃഷയോ വിജയിയോ ഇതുവരെ തയ്യാറായിട്ടുമില്ല.