Latest News

യുവതാരം സണ്ണിവെയ്ന്‍ വിവാഹിതനായി; ഗുരുവായൂരില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; വിവാഹചിത്രങ്ങള്‍ വൈറല്‍

Malayalilife
യുവതാരം സണ്ണിവെയ്ന്‍ വിവാഹിതനായി; ഗുരുവായൂരില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും; വിവാഹചിത്രങ്ങള്‍ വൈറല്‍

ലയാളസിനിമയില്‍ ഒരു താര വിവാഹം  കൂടി നടന്നിരിക്കയാണ്. യുവതാരം സണ്ണി വെയ്്‌നിന്റെ അപ്രതീക്ഷിതമായുളള വിവാഹത്തിന്റെ അമ്പരപ്പിലാണ് ആരാധകര്‍. ഇന്ന് രാവിലെ ഗുരൂവായൂര്‍ വച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. 

ചുരുങ്ങിയ കാലംകൊണ്ട് മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ചലച്ചിത്രതാരമാണ് സണ്ണി വെയ്ന്‍ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചു. ദുല്‍ക്കര്‍ സല്‍മാനൊപ്പം ഒരു സഹനടന്റെ വേഷമായിരുന്നു ഈ ചിത്രത്തില്‍ അദ്ദേഹം ചെയ്തത്. അതിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളിലും അഭിനയിച്ചു. എ്ന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരം വിവാഹിതനായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. താരത്തിന്റെ ബാല്യകാല സഖിയും കോഴിക്കോടു സ്വദേശിനിയുമായ  രഞ്ജിനി ആണ് വധു.
 സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ്, നടി ദുര്‍ഗ്ഗ  കൃഷ്ണ എന്നിവര്‍ സോഷഅയല്‍ മീഡിയയില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചപ്പോഴാണ് വിവാഹത്തെക്കുറിച്ച് പുറത്ത് അറിയുന്നത്. വളരെ  ലളിതമായ  രീതിയിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നതെന്നാണ് ഇവരുടെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മാധ്യമങ്ങളെയൊന്നും അറിയിക്കാതെ അടുത്ത സു ഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. താരത്തിന്റെ അപ്രതീക്ഷിതമായ വിവാഹത്തില്‍ അമ്പരന്നിരിക്കയാണ് ആരാധകര്‍.തുളസിഹാരമണിഞ്ഞാണ് ഇരുവരും വിവാഹിതരായത്. സെറ്റു സാരിയില്‍ സുന്ദരിയായി വധുവും മുണ്ടുടുത്ത് കസവ് ചുറ്റിയാണ് സണ്ണിവെയ്‌നും വിവാഹത്തിനെത്തിയത്. 

തട്ടത്തിന്‍ മറയത്തിനുശേഷം 2013ല്‍ നീ കൊ ഞാ ചാ,അന്നയും റസൂലും,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി,ച്യൂയിങ്ങ് ഗം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2014ല്‍ രക്തരക്ഷസ്,മോസയിലെ കുതിരമീനുകള്‍,മസാല റിപ്ലബിക്ക്,കൂതറ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. വ്യത്യസ്ത ചിത്രങ്ങളുടെ ഭാഗമായിരുന്നു താരം. 2015ല്‍ ആട് ഒരു ഭീകരജീവിയാണു,ക്യാന്‍ഡില്‍ ക്യാമറ,അപ്പവും വീഞ്ഞും ഡബിള്‍ ബാരല്‍,ലോഡ് ലിവിങ്ങ്സ്റ്റണ്‍ ഏഴായിരംകണ്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2016ല്‍ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പൂമ്പാറ്റ് ഗിരീഷ് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.2017ല്‍ അലമാര,അവരുടെ രാവുകള്‍,ഗോള്‍ഡ് കോയിന്‍സ്,പോക്കിരി സൈമണ്‍,ആടു 2 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2018ല്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ കേഷവന്‍ എന്ന കഥാപാത്രം സണ്ണി വെയിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടു. മഞ്ജിമ പ്രധാനവേഷത്തില്‍ എത്തുന്ന സംസം ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം. 


 

Young actor Sunny wayne got married today in Guruvayoor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES