Latest News

ഉണ്ണി കെ ആര്‍  കഥയെഴുതി സംവിധാനം ചെയ്യുന്ന  എ പ്രഗ്‌നന്റ് വിഡോ;  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
 ഉണ്ണി കെ ആര്‍  കഥയെഴുതി സംവിധാനം ചെയ്യുന്ന  എ പ്രഗ്‌നന്റ് വിഡോ;  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒട്ടേറെ ദേശീയ- അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ഒങ്കാറ' എന്ന ചിത്രത്തിനു ശേഷം ഉണ്ണി കെ ആര്‍  കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ പ്രഗ്‌നന്റ് വിഡോ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍  ഉണ്ണി കെ ആര്‍,രാജേഷ് തില്ലങ്കേരി,സാംലാല്‍ പി തോമസ്,ശിവന്‍കുട്ടി നായര്‍,അജീഷ് കൃഷ്ണ,സജി നായര്‍,ബിജിത്ത് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വ്യാസചിത്രയുടെ ബാനറില്‍ ഡോക്ടര്‍ പ്രഹ്ലാദ് വടക്കെപ്പാട് അവതരിപ്പിക്കുന്ന ഈ ചിത്രം പ്രഹ്ലാദ് വടക്കെപ്പാട്, വിനോയ് വിഷ്ണു വടക്കെപ്പാട്, സൗമ്യ കെഎസ് എന്നിവരാണ് നിര്‍മ്മിക്കുന്നത്.ട്വിങ്കിള്‍ ജോബി, ശിവന്‍കുട്ടി,അജീഷ് കൃഷണ,അഖില, സന്തോഷ് കുറുപ്പ്, തുഷരപിള്ള,അമയ പ്രസാദ്,ചന്ദ്രന്‍ പാവറട്ടി,അരവിന്ദ് സുബ്രഹ്മണ്യം,എ എം സിദ്ദിഖ് തുടങ്ങിയവരാണ് താരങ്ങള്‍.
തിരക്കഥ-രാജേഷ് തില്ലങ്കേരി, ഛായാഗ്രഹണം-സാം ലാല്‍ പി തോമസ്, എഡിറ്റര്‍ സുജീര്‍ ബാബു സുരേന്ദ്രന്‍,
സംഗീതം-സുദേന്ദു,
ഗാനരചന-ഡോക്ടര്‍ സുകേഷ്, ഡോക്ടര്‍ ബിജു ബാലകൃഷ്ണന്‍, തുമ്പൂര്‍ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീര്‍ത്തനം-ഭാസ്‌കര്‍ ഗുപ്ത വടക്കേക്കാട്, ശബ്ദമിശ്രം-ആനന്ദ് ബാബു, അസോസിയേറ്റ് ഡയറക്ടര്‍-ബൈജു ഭാസ്‌കര്‍,രാജേഷ് രാജേഷ് അങ്കോത്, പ്രൊഡക്ഷന്‍ ഡിസൈനര്‍-സജേഷ് രവി,പി ആര്‍ ഒ-എ എസ് ദിനേശ്.

a pregnant widow poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES