ഷാജി പപ്പനും പിള്ളാരും വീണ്ടും എത്തുമെന്ന് അറിയിച്ച് മിഥുന്‍ മാനുവലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്‌; ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ വിഷ്ണു നാരായണന്‍ ക്യാമറാമാനായി എത്തിയാല്‍ ചിത്രം ബഹിഷ്‌കരിക്കുമെന്ന് സോഷ്യല്‍മീഡിയയും

Malayalilife
ഷാജി പപ്പനും പിള്ളാരും വീണ്ടും എത്തുമെന്ന് അറിയിച്ച് മിഥുന്‍ മാനുവലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്‌; ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ വിഷ്ണു നാരായണന്‍ ക്യാമറാമാനായി എത്തിയാല്‍ ചിത്രം ബഹിഷ്‌കരിക്കുമെന്ന് സോഷ്യല്‍മീഡിയയും

മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്റെ പിറവി ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെയാണ്. ആദ്യ സിനിമ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും  സിനിമയുടെ തന്നെ രണ്ടാം ഭാഗമിറക്കി സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.

ആട് 3 വരികയാണ്. സിനിമയുടെ സ്‌ക്രീപ്റ്റ് പൂര്‍ത്തിയായി എന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. അത് സൂചിപ്പിച്ച് മിഥുന്‍ മാനുവല്‍ തോമസ്, വിജയ് ബാബു, ഷാന്‍ റഹ്മാന്‍ എന്നിങ്ങനെ മൂന്ന് പേരുകളുള്ള ഒരു പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഷൂട്ടിങ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല. 

സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രത്തിന്റെ ആദ്യ ഭാഗങ്ങളിലെ ക്യാമറമാനായ വിഷ്ണു നാരായണനെ ഒഴിവാക്കണമെന്ന ആവശ്യം ഉയരുകയാണ് ഇപ്പോള്‍.ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കടുത്ത വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ഈ പ്രശ്നം വാര്‍ത്തയായിരുന്നു. 

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പേജില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് വിഷ്ണു നാരായണന്‍ വര്‍ഗീയത പ്രകടിപ്പിക്കുന്ന കമന്റിട്ടു എന്നാണ് ആരോപണം. കലാപകാരികള്‍ പള്ളിമിനാരത്തില്‍ കയറി തങ്ങളുടെ കൊടി സ്ഥാപിക്കുന്ന ചിത്രത്തിന് താഴെ 'കൊടുത്താല്‍ കൊല്ലത്തും കിട്ടും കേട്ടിട്ടില്ലേ നിങ്ങളുടെ അണ്ണാക്കില്‍ വന്നു കോലിട്ടാല്‍ മിണ്ടാതിരിക്കുമോ? അങ്ങനെ കണ്ടാല്‍ മതി' എന്നായിരുന്നു കമന്റ്.

 

അതേസമയം ഈ കമന്റ് പിന്നീട് നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. വിര്‍ഗീയവാദിയെ ക്യാമറമാനായി നിശ്ചയിച്ചാല്‍ പടം ബഹിഷ്‌കരിക്കുമെന്നും മറ്റുമെല്ലാം മിഥുന്റെ ഫേസ്ബുക്ക് പേജില്‍ കമന്റുകള്‍ വരുന്നുണ്ട്.

Read more topics: # ആട് 3
aadu 3 announcement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES