വ്യത്യസ്തമായ ശബ്ദം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ തന്റേതായ സാന്നിധ്യം ഉറപ്പിച്ച് താരമാണ് അഭയാ ഹിരണ്മയി. സംഗീത സംവിധായകനായ ഗോപി സുന്ദറിനൊപ്പമായിരുന്നു അഭയയുടെ പേര് കേട്ട് തുടങ്ങിയത് ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗതര്‍ ബന്ധമാണ് അഭയയെ കൂടുതലും മാധ്യമങ്ങളില്‍ നിറഞ്ഞ സാന്നിധ്യമാക്കി മാറ്റിയത്. തുടര്‍ന്ന് അങ്ങോട്ട് ഗോപി സുന്ദറിന്റെ ഹിറ്റ് ചിത്രങ്ങളുടെ ശബ്ദമായി മാറുകയും ചെയ്തിരുന്നു.
ഗോപി സുന്ദറുമായ ലിവിങ് ടുഗദര്‍ ബന്ധം അവസാനിപ്പിച്ചതിനുശേഷം അഭയാ ഹിരന്മയി സംഗീതത്തിലും മോഡലിങ്ങിലും ഒക്കെ സജീവമാവുകയായിരുന്നു ചെയ്തത്. ഗോപി സുന്ദറുമായി ബന്ധം അവസാനിപ്പിച്ചതിനു ശേഷം തനിക്ക് യാതൊരുവിധത്തിലുള്ള വേദനകളും ഇല്ലന്നും രണ്ട് ജീവിതങ്ങളിലും താന്‍ സന്തോഷവതി ആയിരുന്നുവെന്നും പറയുകയും ചെയ്തിരുന്നു.
ഇപ്പോളിതാ താരം പങ്ക് വച്ച വര്‍ക്കൗട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഉദയം പേരൂരിലുള്ള വര്‍ക്കൗട്ട് സെന്ററിനെ പ്രമോട്ട് ചെയ്തുകൊണ്ട് ആണ് അഭയ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.എനിക്ക് എന്നെ വളരെ അധികം ഇഷ്ടമാണ്.. മസില്‍ കരുത്തിന് വേണ്ടിയല്ല, ആത്മബലം കൂട്ടുന്നതിന് വേണ്ടിയാണ് വര്‍ക്കൗട്ട് ചെയ്യുന്നത് എന്നാണ് ചിത്രങ്ങള്‍ പങ്ക് വച്ച് അഭയ കുറിച്ചത്.
പുതിയൊരു മേക്കോവോറിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണോ അഭയ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. വര്‍ക്കൗട്ട് ഔട്ട്ഫിറ്റില്‍ ഗ്ലാമര്‍ ആയിട്ടാണ് ചിത്രങ്ങളില്‍ ഉള്ളത്. ധാരാളം ആളുകള്‍ ആണ് ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതുപോലെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നത് ഒരുപാട് ആളുകള്‍ക്ക് പ്രചോദനമായി മാറും എന്നാണ് ആരാധകര്‍ പറയുന്നത്.