അപ്രതീക്ഷിതമായുണ്ടാകുന്ന ചില വേര്‍പാടുകള്‍.. അതു നമ്മുടെ ഹൃദയം തന്നെ തകര്‍ത്തുകളയും. അതുപോലൊരു വേര്‍പാടിന്റെ വേദനയിലാണ് ഗായിക അഭയാ ഹിരണ്മയി ഇപ്പോള്‍. മുന്നോട്ടുള്ള ജീവിതം ഇരുട്ടിലായി നിന്ന സമയത്ത് അഭയയെ മുന്നോട്ടു ജീവിക്കാന്‍ കരുത്തു പകര്‍ന്ന, ജന്മനാടുമായുള്ള തന്റെ എല്ലാ ബന്ധവും ഇല്ലാതാക്കി കളഞ്ഞ, ഇനി ഈ നാട്ടിലേക്ക് വരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലാതാക്കി കളഞ്ഞ ആ വേര്‍പാടിനെ കുറിച്ച് അഭയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്:
എന്റേ നരങ്ങമിട്ടായി
My most favourite woman !
എഴുതിയാലും എഴുതിയാലും തീരാത്ത ഒരു വല്യ ജീവിതം ആണ് ! വാക്കുകല്‍ കൊണ്ടു മുഴുപ്പിക്കാന്‍ പറ്റില്ല ...മനുഷ്യരുടെ കുറവുകളെ എത്ര നിസ്സാരമായി തള്ളിക്കളയാന്‍ നിങ്ങളുടെ ജീവിതത്തിന്റെ അനുഭവങ്ങളാനു പഠിപ്പിച്ചത്. അതുകണ്ടു പഠിക്കുക തന്നെ വേണം....കൊച്ചു മക്കള്‍ ആയ പെണ്മക്കളോടു എത്ര വേണമെങ്കിലും പഠിച്ചു ജോലിവാങ്ങി ആരെവേണമെങ്കിലും കെട്ടിക്കോ എന്ന് പറയാന്‍ സാധിച്ചിട്ടുണ്ട് .....പോട്ടെ മക്കളെ എന്ന് ആശ്വസിപ്പിച്ചിട്ടേ ഉള്ളു പോകുന്നവരൊക്കെ പൊക്കോട്ടെ അവരും മനുഷ്യരാണ് എന്ന് ഫിലോസോഫിക്കല്‍ തഗ് അടിക്കാന്‍ ഒരു 5ക്ലാസ് വിദ്യഭാസവും ജീവിത കാഴ്ചപാടും മതി എന്ന് മനസിലാക്കി തന്നു ??സ്വന്തമായി സ്നേഹിച്ചു അതുപോലെ മറ്റുള്ളവരെയും സ്നേഹിച്ചു ....you have won in your life ??
നിങ്ങടെ കൂടേ കെട്ടിപിടിച്ചു കിടന്നു ചിരിചു മതിയായിട്ടില്ല കിളവി ...അമ്മുമ്മടെ തഗ് അടി കേട്ട് 'പോയിന്‍ കിളവിന്ന് 'പറഞ്ഞു തഗ് അടിക്കാന്‍ ഞങ്ങള്‍ക്കാറുമില്ല ....മോഹനന്റെ മക്കളെ ഏറ്റവും പ്രിയപെട്ട മരുമോളെ കാണാന്‍ വഴിക്കണ്ണുമായി കാത്തിരിക്കാന്‍ ഇനി ആരുമില്ല ....
എന്നാണ് മൂന്നു നാള്‍ മുമ്പ് അഭയ വേദനയോടെ കുറിച്ചത്. ഗോപി സുന്ദറുമായുള്ള അഭയയുടെ ലിവിംഗ് റ്റുഗദര്‍ ജീവിതവും വേര്‍പിരിയലും എല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ചിരുന്നു. അന്ന് മനസുതകര്‍ന്ന് അച്ഛമ്മയ്ക്കരികില്‍ അഭയ എത്തിയപ്പോള്‍ ഏറ്റവും താങ്ങായത് അച്ഛമ്മയുടെ വാക്കുകള്‍ തന്നെയായിരുന്നു. അച്ഛമ്മയുടെ വേര്‍പാട് സംഭവിച്ച് മണിക്കൂറുകള്‍ക്കിപ്പുറം മറ്റൊരു കുറിപ്പ് കൂടി അഭയ പങ്കുവച്ചു. അതിങ്ങനെയാണ്:
''ഇത്തവണ ഞാന്‍ തിരുവനന്തപുരത്ത് നിന്ന് പോകുമ്പോള്‍ ഹൃദയം വളരെ ഭാരമുള്ളതായി തോന്നുന്നു, തിരിച്ചുവരാന്‍ എനിക്ക് ഒരു കാരണവുമില്ല!
അനിശ്ചിതമായി അവശേഷിക്കുന്ന കാരണം, ഇനി ആരും നമ്മളെ പ്രതീക്ഷിക്കേണ്ടതില്ല... നിങ്ങളായിരുന്നു ഞങ്ങളുടെ ബന്ധന ശക്തി.
ഞങ്ങളുടെ വഴികാട്ടിയാകൂ, ഞങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങളുടെ സാന്നിധ്യം നല്‍കൂ.. ഇനി നിങ്ങള്‍ക്ക് ജന്മം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല'' നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ വേണ്ടത്രയും അതിലധികവും ചെയ്തിട്ടുണ്ട്. നിങ്ങളെ സ്നേഹിച്ചവരെയെല്ലാം മരണക്കിടക്കയില്‍ നിങ്ങള്‍ കണ്ടു..
നിങ്ങള്‍ നിത്യമായ ഒരു സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. എന്നാണ് അഭയയുടെ കുറിപ്പ്.