നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വിപിഎസ് ലേക് ഷോര്‍ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യമുള്ളത്. രാജേഷ് ശ്വാസമെടുത്ത് തുടങ്ങിയതായും ഡോക്ടേഴ്സ് അറിയിച്ചു.
ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ഹൃദയാഘാതം സംഭവിച്ച രാജേഷിനെ കൊച്ചിയിലെ ലേക്ക് ഷോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരം ആയിരുന്നു. ആശുപത്രിയില്‍ എത്തിച്ച പാടേതന്നെ ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണെന്നും ആയിരുന്നു ആദ്യമെത്തിയ വിവരം. പിന്നീട് വെന്റിലേറ്റര്‍ സഹായത്തോടെ ജീവിക്കുന്ന രാജേഷ് ഇടയ്ക്ക് ചെറിയ അനക്കങ്ങള്‍ കണ്ടതൊഴിച്ചാല്‍ അപകടനില തരണം ചെയ്തിരുന്നില്ല .
തലച്ചോറിനെയും ചെറിയ രീതിയില്‍ ആരോഗ്യ നില ബാധിച്ചതായി ഡോക്ടമാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ന്യൂറോ വിഭാഗവും രാജേഷിനെ നിരീക്ഷിക്കുന്നുവെന്നും നിലവില്‍ അഡ്വാന്‍സ് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ ഐസിയുവിലാണ് രാജേഷുള്ളത് എന്നുമായിരുന്നു ഏറ്റവും ഒടുവിലത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചത്.
എന്നാലിപ്പോള്‍ ഇപ്പോള്‍ രാജേഷ് സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്നും ഐസിയുവില്‍ തുടരുകയാണെന്നും കഴിഞ്ഞ ദിവസം ആശുപത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതോടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണുന്നുവെ്ന്ന വിവരമാണ് പുറത്ത് വന്നത്. ഒരു സര്‍ജറി കൂടി നടന്നുവെന്നും വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്, എന്നാല്‍ അധികം വൈകാതെ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റുമെന്നും ഐസിയുവില്‍ ആക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യനിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ് ഉള്ളത്.
ലിവിഷന്‍ പരിപാടികളിലൂടെയാണ് രാജേഷ് തന്റെകരിയര്‍ തുടങ്ങിയത്. പ്രമുഖ ടിവി അവതാരകരിലൊരാളായ രാജേഷിനു 47 വയസ് ആണ് പ്രായം. നിരവധി ജനപ്രിയ റിയാലിറ്റി ഷോകളും ടോക്ക് ഷോകളുംസ്റ്റെജ് ഷോകളും അദ്ദേഹം ഹോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്യൂട്ടിഫുള്‍' (2011), 'ട്രിവാന്‍ഡ്രം ലോഡ്ജ്' (2012), 'ഹോട്ടല്‍ കാലിഫോര്‍ണിയ' (2013), 'നീന' (2015), 'തട്ടും പുറത്ത് അച്യുതന്‍' (2018) എന്നിവയുള്‍പ്പെടെ നിരവധി ചിത്രങ്ങളിലും രാജേഷ് അഭിനയിച്ചു.