കുറച്ചുദിവസം മുമ്പ് നടിയും ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ നിന്നുള്ളതായിരുന്നു ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയും ചര്‍ച്ചയാവുകയും ചെയ്തു. നിരവധി പേരാണ് ചിത്രത്തോട് പോസിറ്റീവായി പ്രതികരിച്ചത്. സെല്‍ഫിയില്‍ പിണറായി വിജയനും പുഞ്ചിരിക്കുന്നുണ്ട്. അതേസമയം എന്തിലും ദോഷം കാണുന്ന ചിലര്‍ പതിവു പോലെ നെഗറ്റീവ് കമന്റുകള്‍ കുറിച്ചിട്ടുണ്ട്. പിണറായി വിജയനും കൃഷ്ണകുമാറും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളെ ചൂണ്ടിക്കാട്ടിയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
ഇപ്പോഴിതാ, ഈ സെല്‍ഫി എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുകയാണ് പിതാവായ കൃഷ്ണകുമാര്‍. തന്റെ ഏറ്റവും പുതിയ വ്ളോഗിലാണ് കൃഷ്ണകുമാര്‍ ഇക്കാര്യം പറയുന്നത്. ഭാര്യ സിന്ധു കൃഷ്ണയാണ് ഈ വിഷയം എടുത്തിടുന്നത്. സോഷ്യല്‍ മീഡിയയില്‍ അഹാനയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രത്തെക്കുറിച്ച് വലിയ ഡിസ്‌കഷന്‍ നടക്കുന്നുണ്ടല്ലോ എന്ന് സിന്ധു ചോദിക്കുന്നു. അതിനുള്ള മറുപടി കൃഷ്ണകുമാര്‍ പറഞ്ഞത് ഇങ്ങനെ. എനിക്ക് ആ ചിത്രം വളരെ ഇഷ്ടപ്പെട്ടു. അമ്മു ആ ചിത്രം എടുത്ത ശേഷം എനിക്കും അയച്ചു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ പറഞ്ഞു. എന്ത് എഴുതണമെന്ന് അവള്‍ ചോദിച്ചു. നിന്റെ മനസ്സില്‍ എന്ത് തോന്നി, അത് എഴുതുക. കാരണം അദ്ദേഹം ചീഫ് മിനിസ്റ്ററാണ്. ഇതൊരു ലക്കി സംഭവമാണ്. ചീഫ് മിനിസ്റ്റര്‍ക്ക് ഒപ്പം യാത്ര ചെയ്യുക എന്നത്. ഞാന്‍ ചോദിച്ചു എന്താണ് ശരിക്കും സംഭവിച്ചതെന്ന്. അമ്മ പറഞ്ഞു - ഞാന്‍ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു. കൃഷ്ണകുമാറിന്റെ മകള്‍ ആണെന്ന് പറഞ്ഞു. ഓ കൃഷ്ണകുമാറിന്റെ മകളാണോ? എന്ന് മുഖ്യമന്ത്രി ചോദിച്ചു. എവിടെ പോകുന്നു എന്നൊക്കെ അദ്ദേഹം ചോദിച്ചു. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ പിന്നെന്താ എടുത്തോളൂ എന്ന് പറഞ്ഞ് അദ്ദേഹം ചിരിച്ചു. ഇറങ്ങിയപ്പോള്‍ അമ്മൂനോട് പോകുന്നു എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം പോയത്. തിരിഞ്ഞു നോക്കി ടാറ്റായും തന്നിട്ടാണ് പോയത്.
ഇതിന്റെ ഒരു വ്യത്യാസം ആളുകള്‍ക്ക് മനസിലാകുന്നില്ല. അതുകൊണ്ടാണ് പലതരത്തിലുള്ള കമന്റ്സ് വരുന്നത്. പ്രധാനമന്ത്രിയും മോദിയും തമ്മില്‍ വ്യത്യാസമുണ്ട്. അതുപോലെ മുഖ്യമന്ത്രിയും പിണറായി വിജയനും തമ്മില്‍ വ്യത്യാസമുണ്ട്. മുഖ്യമന്ത്രി എന്ന സ്ഥാനത്തെപ്പറ്റി ഒരിക്കലും മോശമായി പറയരുത്. രാഷ്ട്രീയപരമായി പിണറായി വിജയനെതിരെ സംസാരിക്കാം. നരേന്ദ്ര മോദിക്കെതിരെ സംസാരിക്കാം. പ്രധാനമന്ത്രി സ്ഥാനത്തെക്കുറിച്ച് മോശം പറയുക, പ്രത്യേകിച്ച് മറ്റു രാജ്യങ്ങളില്‍ പോയി പറഞ്ഞാല്‍ അത് ആ രാജ്യത്തെ ഇകഴ്ത്തുന്നതു പോലെയാണ് ' ആ വ്യത്യാസം മനസിലാക്കണം. രാഷ്ട്രീയപരമായി രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ എന്തും പറയാം. അതും ഒരു പരിധിവിട്ടു പറയാതിരിക്കുക.
ഞാന്‍ രാഷ്ട്രീയത്തില്‍ പലതും പറയുമെങ്കിലും വ്യക്തിപരമായി ഒരിക്കലും ആരെയും അധിക്ഷേപിക്കുന്ന രീതിയില്‍ പോയിട്ടില്ല. അതിനോട് എനിക്ക് യോജിപ്പില്ല. സ്ഥാനമാനങ്ങളെ ഒരിക്കലും ഇകഴ്ത്തി സംസാരിക്കരുത്. എനിക്ക് വളരെ സന്തോഷം തോന്നി ഞാന്‍ വേറൊരു പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത. എന്നു പറഞ്ഞ് എന്റെ മക്കള്‍ക്ക് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും വിശ്വസിക്കാം. അവര് കലാരംഗത്ത് നില്‍ക്കുന്നവരാണ് കലാരംഗത്ത് വലിയ സ്ഥാനമാനങ്ങള്‍ ഒന്നും വഹിച്ചിട്ടില്ലെങ്കിലും പത്ത് മുപ്പത് വര്‍ഷമായി ഈ മേഖലയിലുണ്ട്. എല്ലാ നേതാക്കളെയും ഞാന്‍ അങ്ങോട്ട് പോയി പരിചയപ്പെടും. രാഷ്ട്രീയം ഒന്നും നോക്കാതെ. കുറെ കമന്റ്സ് ഒക്കെ നോക്കി പൊരിഞ്ഞ അടി നടക്കുകയാണ്. ഏതു രാഷ്ട്രീയ നേതാക്കളെ കണ്ടാലും നിങ്ങള്‍ ചെല്ലണം. ഇഷ്ടമുണ്ടെങ്കില്‍ സംസാരിക്കണം, അവരുടെ കൂടെ ഫോട്ടോ എടുക്കണം എന്നൊക്കെ മക്കളോട് പറയാറുണ്ട്.