Latest News

ഡ്രൈവിംഗ് ലൈസന്‍സില്‍ മോഹന്‍ലാലാണെങ്കില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്ന് നടന്‍ പൃഥ്വിരാജ്! ചില കാര്യങ്ങളില്‍ തന്റെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന സിനിമയാണ് ഇതെന്നും താരം

Malayalilife
 ഡ്രൈവിംഗ് ലൈസന്‍സില്‍ മോഹന്‍ലാലാണെങ്കില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്ന് നടന്‍ പൃഥ്വിരാജ്! ചില കാര്യങ്ങളില്‍ തന്റെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന സിനിമയാണ് ഇതെന്നും താരം

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലുള്ള ഡ്രൈവിംഗ് ലൈസന്‍സ സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ്  മമ്മൂട്ടി നിരസിച്ച സിനിമയായിരുന്നു എന്നുളള  വിവരങ്ങളാണ് മുന്‍പ് പുറത്തുവന്നിരുന്നത് .ഇതിന് പിന്നാലെയായാണ് പൃഥ്വിരാജും സുരാജും പ്രധാന വേഷങ്ങളിലേക്ക് എത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു സിനിമയൊരുക്കിയത്. സൂപ്പര്‍ സ്റ്റാര്‍ ഹരീന്ദ്രനായി പൃഥ്വിരാജ് എത്തിയപ്പോള്‍ ആരാധകനായെത്തിയത് സുരാജായിരുന്നു.

ഹരീന്ദ്രന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാലായിരുന്നു അവതരിപ്പി്ച്ചതെങ്കില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ല എന്നാണ് പൃഥ്വിയുടെ അഭിപ്രായം.ചില കാര്യങ്ങളില്‍ തന്റെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന സിനിമയാണ് ഇതെന്ന് അദ്ദേഹം പറയുന്നു. കാറുകളോടും ഡ്രൈവിംഗിനോടും ഏറെ ഇഷ്ടമുള്ളയാളാണ് താന്‍. പൊതുവെ ദേഷ്യമുള്ള പ്രകൃതക്കാരനായാണ് എല്ലാവരും തന്നെ വിശേഷിപ്പിക്കാറുള്ളതും. അതിനാല്‍ത്തന്നെ തന്നെ ഹരീന്ദ്രനായി ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് കഴിയുമെന്നും താരം പറയുന്നു.

കാറുകളോടൊന്നും മോഹന്‍ലാലിന്് പ്രത്യേക ക്രേസില്ല. രാവിലെ ഷൂട്ടിംഗിന് പോവുമ്പോള്‍ ഏത് കാറിലാണ് പോവുന്നതെന്ന കാര്യത്തെക്കുറിച്ചൊന്നും അദ്ദേഹം ചിന്തിക്കാറില്ല. അത് പോലെ തന്നെ അദ്ദേഹത്തിന് ദേഷ്യം വരുന്നതും അപൂര്‍വ്വമാണെന്നുംെ പൃഥ്വി പറഞ്ഞു .

Read more topics: # actor pruthviraj,# mohanlal
actor pruthviraj mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES