മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടനാണ് രാജേന്ദ്രന്‍. പട്ടാഭിഷേകം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രതതിലൂടെ തിളങ്ങിയ നടന്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. അമ്മയുടെ തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് മടങ്ങവേ ക്യാമറ കണ്ണുകളില്‍ പതിഞ്ഞ ഒരു മുഖം ആയിരുന്നു ഇത്.നടനും MLA യുമായ മുകേഷിന്റെ സഹോദരി ഭര്‍ത്താവും ആയ നടന്റെ രൂപമാറ്റമായിരുന്നു ഇതിന് പിന്നാലെ ചര്‍ച്ചയായത്.
ശരീരഭാരം കുറഞ്ഞ് ക്ഷീണിച്ച ലുക്കിലുള്ള നടന് അസുഖം ബാധിതനാണോയെന്ന ചര്‍ച്ചക്ക് ഇപ്പോള്‍ മറുപടിയുമായി നടന്‍ തന്നെ രംഗത്തെത്തുകയാണ്. എന്നാല്‍ നടന്‍ ഷുഗര്‍ ബാധിതനാണെന്നും ശരീരഭാരം കുറയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിന്റെ ഭാഗമായി മെലിഞ്ഞതാണെന്നും നടന്‍ തന്നെ പ്രതികരിച്ചു.
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശത്തില്‍ കര്‍ശന ഡയറ്റ് ഫോളൊ ചെയ്ത് വരുകയാണെന്നും നിരവധി പേര്‍ സ്‌നേഹാന്വേഷണത്തില്‍ സന്തോഷത്തിലാണെന്നും കുടുംബം പ്രതികരിച്ചു.ഇപ്പോള്‍ സിരിയല്‍ പ്രൊഡക്ഷന്‍ കമ്പനിയുമായി സജീവമാണ്. നാടകവും സീരിയലുമായി തിരക്കിലായ നടന്‍ ഇതിനൊപ്പം കലാപരമായി തിരക്കിലാണ്.
ഡല്‍ഹി സുകൂള്‍ ഡ്രാമയില്‍ നിന്നും അഭിനയത്തില്‍ ഡിപ്ലോമ നേടിയ നടന്‍
പ്രശസ്ത സംവിധായകന്‍ വി ആര്‍ ഗോപിനാഥിന്റെ ഗ്രീഷ്മം എന്ന ചിത്രത്തില്‍ ജലജയുടെ നായകനായി അഭിനയിച്ച് തുടങ്ങി പിന്നീട് നടന്‍ ഏറെ പടങ്ങളില്‍ സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.കൊല്ലം കാളിദാസ കലാ കേന്ദ്രത്തിന്റെ മുഖ്യ സാരഥി ആണ്. മുകേഷിന്റെ സഹോദരി സന്ധ്യയാണ് ഭാര്യ.