Latest News

ചിത്രങ്ങളും ഫോൺ നമ്പരുകളും ഒപ്പം മെയിൽ ഐഡിയും; സോഷ്യൽ മീഡിയയിൽ വൈറലായി വിജയ് സേതുപതിയുടെ പഴയ പരസ്യം; അവസരം തേടിയുള്ള അന്വേഷണത്തിന്റെ അവശേഷിപ്പുകളെന്ന് സോഷ്യൽ മീഡിയ

Malayalilife
ചിത്രങ്ങളും ഫോൺ നമ്പരുകളും ഒപ്പം മെയിൽ ഐഡിയും; സോഷ്യൽ മീഡിയയിൽ വൈറലായി വിജയ് സേതുപതിയുടെ പഴയ പരസ്യം; അവസരം തേടിയുള്ള അന്വേഷണത്തിന്റെ അവശേഷിപ്പുകളെന്ന് സോഷ്യൽ മീഡിയ

ക്കൾ സെൽവൻ വിജയ് സേതുപതിയെപ്പറ്റി ഇപ്പോൾ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം സമ്പാദിച്ച നടനാണ് അദ്ദേഹം. തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ സേതുപതി മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ്. ജയറാമിനൊപ്പം മാർക്കോണി മത്തായി എന്ന സിനിമയിലാണ് സേതുപതി അഭിനയിക്കുക.

എന്നാൽ വർഷങ്ങൾക്ക് മുൻപ് വിജയ്‌സേതുപതിയെന്നാൽ ആരാണെന്ന് അറിയാത്ത കാലമുണ്ടായിരുന്നു.അഭിനയമോഹം തലയ്ക്ക് പിടിച്ച് അവസരങ്ങൾക്കായി അലഞ്ഞിരുന്ന ഒരു യുവാവായിരുന്നു അത്. വിജയ് സേതുപതി ഒട്ടേറെ തിരസ്‌കരിക്കലുകളിൽ നിന്നാണ് ഇന്ന് കാണുന്ന ഇടത്തിലെത്തിയത്. സിനിമയിലെത്തുന്നതിനു മുൻപ് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അദ്ദേഹം ഗൾഫിലും ജോലി ചെയ്തിരുന്നു. സിനിമാഭിനയം തലയ്ക്കു പിടിച്ച് ചെറിയ സപ്പോർട്ടിങ് റോളുകൾ ചെയ്തു തുടങ്ങിയ സേതുപതിയുടെ ഒരു പഴയ പരസ്യം ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. ചിത്രങ്ങളും ഫോൺ നമ്പരുകളും ഒപ്പം മെയിൽ ഐഡിയും ഉൾപ്പെട്ടതാണ് പരസ്യം.

സീനു രാമസമിയുടെ തെന്മേർക് പരുവകട്രിന് (2010) ആണ് വിജയുടെ ആദ്യ നായകനായുള്ള സിനിമ. പിന്നീട് സുന്തരപന്ത്യൻ (2012) എന്ന സിനിമയിൽ വില്ലൻ കഥാപാത്രം, പിസ (2012) , നടുവിലെ കൊഞ്ചം പാകാത്ത കാണോം (2012) എന്ന ചിത്രങ്ങളിൽ നായക വേഷം ലഭിച്ചു. അവിടെ നിന്നാണ് അദ്ദേഹം ഇന്ന് കാണുന്ന മക്കൾ സെൽവനായത്. എങ്കിലും ഇന്നും വന്ന വഴി മറക്കാത്ത നായകനായ അദ്ദേഹം പുതുതലമുറയ്ക്കും നിറയെ സഹായങ്ങൾ ചെയ്യുന്നുണ്ട്

Read more topics: # actor,# vijay sethupathi,# old advertisement
actor vijay sethupathi old advertisement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES