മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരവും ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധേയമായ നേട്ടങ്ങളും കൈവരിച്ച ചിത്രമാണ് സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഖിഡ്കി ഗാവ്.ചിത്രത്തില്‍ സാറയായി തിളങ്ങിയ ഭാനു പ്രിയംവദ വിവാഹിതയാവുന്നു. തന്റെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് ഭാനു ഇപ്പോള്‍. സഞ്ജു അഗസ്റ്റിന്‍ ആണ് ഭാനുവിന്റെ വരന്‍. ജനുവരി ഒന്നിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് മലയാളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ട് സിനിമകളില്‍ ഒന്നായിരുന്നു ഖിഡ്കി ഗാവ്.ദക്ഷിണ ദില്ലിയിലെ ഖിഡ്കി എന്ന നഗരപ്രാന്തപ്രദേശം പശ്ചാത്തലമാക്കിയ ഈ ചിത്രം പ്രണയത്തിലെ സംഘര്‍ഷങ്ങളും കുടിയേറ്റക്കാരുടെ അരക്ഷിതാവസ്ഥകളുമാണ് ആവിഷ്‌ക്കരിച്ചത്.