ഒരുകാലത്ത് സിനിമയില്‍ നായിക എന്ന നിലയില്‍ ഏറെ ആരാധനയും പ്രശംസയും നേടുകയായിരുന്ന യമുന എന്ന നടിയുടെ ജീവിതം ഇന്ന് മറ്റൊരു വഴിയിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിലൂടെ ശ്രദ്ധേയയായ അവര്‍ വലിയ വിജയങ്ങള്‍ കൈവരിച്ചിരുന്നു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു അവര്‍ അവതരിപ്പിച്ചത്. നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളും മികച്ച വേഷങ്ങളും അവരെ കാത്തിരുന്നു. എന്നാല്‍ ഒറ്റനിമിഷം കൊണ്ട് എല്ലാം തകര്‍ക്കുന്നതായിരുന്നു ഹോട്ടലില്‍ വച്ച് യമുനയെ അനാശ്യാസത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് എവിടെയും അവരെ കണ്ടിരുന്നില്ല. ഇപ്പോള്‍ ഇതാ സീരിയലിലൂടെ വീണ്ടും അഭിനയിത്തിലേക്ക് മടങ്ങി വരികയാണ് താരം.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച യമുന സിനിമയിലേക്ക് എത്തിയപ്പോള്‍ മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് ലഭിച്ചത്. കരിയറിന്റെ ആദ്യ നാളുകളില്‍ തന്നെ നല്ലൊരു തുടക്കം ലഭിച്ചു. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ പകരംവെക്കാനില്ലത്ത പേരായിരുന്നു ഇവരുടേത്. ബംഗളുരുവിലെ കന്നഡ സംസാരിക്കുന്ന കുടുംബത്തിലെ അംഗമായാണ് യമുനയുടെ ജനനം. കരിയറിന്റെ തുടക്ക നാളുകളിലേ അവര്‍ക്ക് മികച്ച സിനിമകള്‍ ലഭ്യമായിത്തുടങ്ങി. 'മോദഡാ മാരിയെല്ലി' എന്ന തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ച യമുനയുടെ നായകനായത് നടന്‍ ശിവരാജ് കുമാറും. 1991ലായിരുന്നു അരങ്ങേറ്റം. വളരെ വേഗം അവര്‍ തെലുങ്ക്, കന്നഡ സിനിമകളില്‍ നായികയായി വേഷമിട്ടു. ശ്രീദേവിയും നാഗാര്‍ജുനയും അഭിനയിച്ച 1994ലെ 'ഗോവിന്ദ ഗോവിന്ദ' എന്ന സിനിമയിലും അവര്‍ ഭാഗമായിരുന്നു. നിരവധി ഹിറ്റ് സിനിമകളും സീരിയലുകളും കൈക്കുമ്പിളില്‍ നില്‍ക്കവെയാണ് 2011ല്‍ വലിയ വിവാദമായി മാറിയ അവരുടെ അറസ്റ്റ് ഉണ്ടാവുന്നത്. അതും ഒരു പ്രശസ്ത പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും.
ബാംഗ്ലൂരിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് യമുന പിടിയിലാകുകയായിരുന്നുവെന്ന് വാര്‍ത്ത പുറത്തുവന്നതോടെ, സിനിമാ ലോകം മുഴുവന്‍ ഞെട്ടിയിരുന്നു. അനാശാസപ്രവര്‍ത്തനങ്ങളില്‍ സംബന്ധിച്ച ഒരു റാക്കറ്റിന്റെ പ്രധാന കണ്ണിയെന്ന ആരോപണത്തിലാണ് അവര്‍ പോലിസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ സോഫ്‌റ്റ്വെയര്‍ കമ്പനിയിലെ സി.ഇ.ഒയുടെ പങ്കാളിത്തംയുമുണ്ടെന്നാണ് പിന്നീട് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. ഈ അറസ്റ്റിനോടൊപ്പം തന്നെ യമുനയുടെ കരിയര്‍ വലിയൊരു തിരിച്ചടിയിലായി. നിരവധി സിനിമാ നിര്‍മാതാക്കളും സംവിധായകരും അവരുടെ അടുത്തത്തെ സിനിമകളില്‍ നിന്ന് യമുനയെ മാറ്റി. ഒരൊറ്റ ആരേപാണത്തിലൂടെ അതുവരെ നേടിയതെല്ലാം നഷ്ടമായി.
കെ. ബാലചന്ദറെന്ന സമര്‍ത്ഥനായ സംവിധായകന്റെ ചിത്രത്തിലൂടെയാണ് യമുനയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. വലിയ പ്രതീക്ഷകളും കഴിവുകളുമെല്ലാം എടുത്ത് മികച്ചതായിരുന്നു ആ തുടക്കം. എന്നാല്‍ ഇങ്ങനെ യമുനയുടെ ജീവിതം മാറുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. ഒരുപാട് അവസരങ്ങള്‍, നഷ്ടമായ പുതിയ വേഷങ്ങള്‍, ആകെ തിരിച്ചടിയായ ഒരു കാലഘട്ടം ഇവയെല്ലാം യമുനയെ മാനസികമായി തളര്‍ത്തി. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 'ഫ്രാങ്ക്ലി വിത്ത് ടി.എന്‍.ആര്‍.'നു നല്‍കിയ യൂട്യൂബ് അഭിമുഖത്തില്‍, അന്ന് തനിക്ക് മേല്‍ ചാര്‍ത്തപ്പെട്ടതു തെറ്റായ ആരോപണങ്ങള്‍ ആയിരുന്നു എന്നും, അതെല്ലാം തന്നെ വൈകാരികമായി തളര്‍ത്തിയെന്നും യമുന പറഞ്ഞു. ഒരുവേള ജീവനൊടുക്കിയാലോ എന്നുപോലും ചിന്തിച്ചിരുന്നു. വര്‍ഷങ്ങളോളം, അഭിനയമേഖലയില്‍ നിന്നും പ്രേമ എന്ന യമുന അപ്രത്യക്ഷയായി. അവരെ പിന്നീട് കാണുന്നത് ഇക്കൊല്ലമാണ്. സീരിയല്‍ അഭിനയത്തിലൂടെ ഒരിക്കല്‍ നഷ്ടമായ കരിയര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണവര്‍. ഇടിവിയിലാണ് ഈ സീരിയല്‍ പ്രക്ഷേപണം ചെയ്യുക. 'ആരോ പ്രണാം' എന്ന് പേരുള്ള ടി.വി. പരമ്പരയിലാണ് യമുനയുടെ മടങ്ങിവരവ്. ഇതില്‍ പ്രധാന വേഷത്തിലാണ് അവര്‍ അഭിനയിക്കുന്നത്. കന്നഡ നടന്മാരായ നാഗാര്‍ജുന, വിനോത് ഗൗഡ എന്നിവരും ഈ പരമ്പരയില്‍ അഭിനയിക്കുന്നുണ്ട്.
തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിക്കുന്നതിനിടെ ഒരിക്കല്‍ യമുന മലയാള സിനിമയിലും വേഷമിട്ടിരുന്നു. 1987ല്‍ റിലീസ് ചെയ്ത നെടുമുടി വേണു ചിത്രം 'തോരണം' യമുന അഭിനയിച്ച ഒരേയൊരു മലയാള ചിത്രമാണ്. അറസ്റ്റിനു ശേഷം ഒരു ചെറിയ വേഷത്തില്‍ അവര്‍ സിനിമയില്‍ വന്നിരുന്നു. 'ടാക്‌സിവാല' എന്ന ചിത്രത്തില്‍ നടി മാളവിക നായരുടെ അമ്മയുടെ വേഷം ചെയ്തത് യമുനയാണ്. 2018ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. സീരിയലിലൂടെ തിരികെവന്ന യമുന ഇനി ബിഗ് സ്‌ക്രീനിലേക്ക് മടക്കമുണ്ടോ എന്ന ചോദ്യത്തിന് മറുപടി എപ്പോള്‍ നല്‍കും എന്നേ അറിയേണ്ടതുള്ളൂ.