ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ കരുതാത്ത സംഭവങ്ങളാണ് സംഭവിക്കാറുള്ളത്. ചിലപ്പോള്‍ അത് ചെറിയൊരു അപകടമായിരിക്കാം, അല്ലെങ്കില്‍ വലിയൊരു ദുരന്തമായിരിക്കാം, അല്ലെങ്കില്‍ അപകടത്തില്‍ നിന്നും ഉണ്ടാകുന്ന അത്ഭുത രക്ഷപ്പെടല്‍ ആയിരിക്കാം. എന്നാല്‍ അത്തരം സംഭവങ്ങള്‍ പലപ്പോഴും മനുഷ്യരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ഒരുപാട് ഭയവും വേദനയും നല്‍കുന്ന നിമിഷങ്ങളായിരിക്കാം അവ, പക്ഷേ അതിന് ശേഷം ലഭിക്കുന്ന രക്ഷയും ജീവിതം വീണ്ടും കൈവരിക്കുന്ന സന്തോഷവും അത്യന്തം വിലപ്പെട്ടതാണ്. മരണമുഖത്ത് വരെ എത്തിച്ചേരുന്ന സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ ഉണ്ടാകാറുണ്ട്. അത്തരം നിമിഷങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെടാതെ, അത്ഭുതകരമായി രക്ഷപ്പെടുന്നവരാണ് ചിലര്‍. അവരുടെ അനുഭവം കേള്‍ക്കുമ്പോള്‍ തന്നെ ജീവന്റെ വിലയും അതിന്റെ മഹത്വവും നമ്മള്‍ തിരിച്ചറിയുന്നു. അത്തരത്തില്‍ മരണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട കൊട്ടാരക്കര സ്വദേശിനി യമുനയുടെ കഥായണിത്.
റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ലോട്ടറി കച്ചവടക്കാരിയാണ് യമുന. ഇടയ്ക്ക് പച്ചമരുന്ന് ശേഖരിക്കാനായി ഉഗ്രന്‍കുന്നിലെ ആളൊഴിഞ്ഞ പ്രദേശത്തേക്കു സ്‌കൂട്ടറില്‍ പോകാറുണ്ട്. അപകടം നടന്ന അന്നും പതിവുപോലെ പച്ചമരുന്ന് ശേഖരിക്കാനായി പോയതാണ്. അന്ന് നല്ല മഴ ഉള്ള ദിവസമായിരുന്നു. സ്‌കൂട്ടര്‍ വഴിയരികല്‍ വച്ചതിന് ശേഷം ഹെല്‍മറ്റ് തലയില്‍ നിന്നും എടുക്കാതെ നെയ് വള്ളിയില എന്ന പച്ചമരുന്ന് പറിച്ച് കവറിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ശേഷം തിരികെ സ്‌കൂട്ടിറിന്റെ അടുത്തേക്ക് പോകാന്‍ വേണ്ടി തിരികെ നടക്കുമ്പോഴാണ് കാല്‍വഴുതി കിണറ്റിലേക്ക് യമുന് വീഴുന്നത്. തകരഷീറ്റ് മൂടിയ കിണറായിരുന്നു. അതുകൊണ്ട് തന്നെ യമുന അത് കണ്ടിരുന്നില്ല. ഷീറ്റിന്റെ ഒരു ഭാഗം തകര്‍ത്താണ് യമനു കിണറ്റിലേക്ക് വീഴുന്നത്. തലകുത്തിയാണ് യമുന വീണിരുന്നുവെങ്കില്‍ ഒരുപക്ഷേ രക്ഷപ്പെടില്ലായിരുന്നു. തറനിരപ്പോട് ചേര്‍ന്ന് പുല്ലുകള്‍ മൂടിയ നിലയിലായിരുന്നു കിണര്‍. കിണറാണെന്ന് അറിയാനേ സാധിച്ചിരുന്നില്ല. വെള്ളം തീരെ ഉണ്ടായിരുന്നില്ല. നടു ഇടിച്ചാണ് വീണത്. അതേ പടി കിണറ്റില്‍ ഇരുന്നു. എഴുന്നേല്‍ക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. ഉറക്കെ ഒരുപാട് വിളിച്ച് നോക്കി.
പക്ഷേ, 13 തൊടികളുള്ള ഷീറ്റ് മൂടിയ കിണറ്റില്‍ നിന്നും ശബ്ദം പുറത്ത് എത്തിയില്ല. വിജനമായ സ്ഥലം ആയതിനാല്‍ ആരും ശ്രദ്ധിച്ചതും ഇല്ല. ഹെല്‍മറ്റ് തലയില്‍ നിന്നും യമുന മാറ്റിയിരുന്നില്ല. യമുനയെ കാണാതെ വന്നതോടെ ഭര്‍ത്താവ് ദിലീപും കുടുംബരും തിരിച്ചില്‍ തുടങ്ങിയിരുന്നു. ലോട്ടറി വില്‍പ്പനയ്ക്കായി പോകുന്ന സ്ഥലത്ത് എല്ലാം പരിശോധിച്ചു. എന്നാല്‍ അവിടെ ഒന്നും കണ്ടില്ല. തുടര്‍ന്ന് ആറ് മണിയോടെ കൊട്ടാരക്കര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യക്ക് എന്ത് സംഭവിച്ചു എന്ന് അറിയാതെ ദിലീപ് ആകെ വിഷമത്തിലായിരുന്നു. ഈ സമയം യമുന കിണറ്റില്‍ വീണിട്ട് ഏകദേശം 13 മണിക്കൂറോളം ആയിരുന്നു. ഭാര്യയെ കണ്ടെത്താന്‍ സാധിച്ചില്ല എന്ന് പ്രതീക്ഷയില്ലാതെ ഇരുന്ന സമത്താണ് ഉഗ്രന്‍കുന്നില്‍ കൂടി പരിശോധിക്കാം എന്ന് ദിലീപ് പോലീസിനോട് പറയുന്നത്. അവിടെ ഇടയ്ക്ക് പച്ചമരുന്ന് ശേഖരിക്കാന്‍ ഇടയ്ക്ക് യമുന പോകാറുണ്ടായിരുന്നു. അതുകൊണ്ടാണ് അവിടെ കൂടി അന്വേഷിക്കാം എന്ന് ദിലീപ് പറയുന്നത്.
പോലീസും ദിലീപും അവിടെ എത്തുമ്പോഴേക്കും വഴിയരികില്‍ സ്‌കൂട്ടര്‍ കണ്ടെത്തിയത് ആശ്വാസമായി. പക്ഷേ അവിടെ എല്ലാം പരിശോധിച്ച് നോക്കിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമയം മഴ ശക്തമായി തുടങ്ങിയിരുന്നു. കിണറ്റിലേക്ക് വെള്ളം വരാനും. ഹെല്‍മറ്റ് ഉള്ളതിനാല്‍ തലയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഈ സമയം കിണറിന്റെ അടുത്ത് കാല്‍പ്പെരുമാറ്റം കേട്ടു. ഉടന്‍ തന്നെ യമുന അലറി വിളിക്കാന്‍ തുടങ്ങി. ഈ സമയം ആരെയും കണ്ടെത്താന്‍ സാധിക്കാതെ തിരികെ മടങ്ങുമ്പോഴാണ് കിണറിന്റെ അവിടെ നിന്നും ശബ്ദം കേള്‍ക്കുന്നത്. ഉടന്‍ തന്നെ ഭര്‍ത്താവ് ദിലീപ് അവിടേക്ക് എത്തി. കിണറ്റിലേക്ക് ചാടാന്‍ നോക്കിയെങ്കിലും ചാടരുത് എന്ന് പറഞ്ഞു. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തി ഒരു മണിക്കൂര്‍ നീണ്ട ശ്രമത്തിനെടുവിലാണ് യമുനയെ പുറത്ത് എടുത്തത്. ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കിണറില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് തുടങ്ങിയിരുന്നു. രക്ഷാപ്രവര്‍ത്തനം അര മണിക്കൂര്‍ വൈകിയിരുന്നുവെങ്കില്‍ സ്ഥിതി വഷളായേനെ എന്ന് ഡോക്ടര്‍മാരും പറഞ്ഞു.