മീന്‍ കച്ചവടക്കാരന്റെ മകള്‍; അച്ഛന്‍ വരുത്തിവെച്ച 50 ലക്ഷത്തിന്റെ കടം; വാപ്പയുടെ ജോലി ചെയ്യാന്‍ ഇറങ്ങിത്തിരിച്ച പെണ്‍കുട്ടി; നിശ്ചയിച്ച് വിവാഹവും മുടങ്ങി; ഡിപ്രഷന്‍ സ്‌റ്റേജില്‍ തുടങ്ങിയ ചാനല്‍; എതിര്‍പ്പുകളെ അവഗണിച്ച് വിജയിച്ച് പെണ്‍കുട്ടി; ജീവിതത്തില്‍ തളരാതെ വിജയം നേടിയ ജാസ്മിന്‍ ജാഫറിന്റെ ജീവിത കഥ

Malayalilife
മീന്‍ കച്ചവടക്കാരന്റെ മകള്‍; അച്ഛന്‍ വരുത്തിവെച്ച 50 ലക്ഷത്തിന്റെ കടം; വാപ്പയുടെ ജോലി ചെയ്യാന്‍ ഇറങ്ങിത്തിരിച്ച പെണ്‍കുട്ടി; നിശ്ചയിച്ച് വിവാഹവും മുടങ്ങി; ഡിപ്രഷന്‍ സ്‌റ്റേജില്‍ തുടങ്ങിയ ചാനല്‍; എതിര്‍പ്പുകളെ അവഗണിച്ച് വിജയിച്ച് പെണ്‍കുട്ടി;  ജീവിതത്തില്‍ തളരാതെ വിജയം നേടിയ ജാസ്മിന്‍ ജാഫറിന്റെ ജീവിത കഥ

യൂട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് ജാസ്മിന്‍ ജാഫര്‍. ബ്യൂട്ടി ടിപ്സുകളും ജീവിതത്തിലെ മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയാണ് ജാസ്മിന്റെ വീഡിയോകള്‍. താന്‍ ചെയ്ത് റിസല്‍ട്ട് കിട്ടിയ കാര്യങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ ജാസ്മിന്റെ അഭിമുഖങ്ങള്‍ ചര്‍ച്ചയായി മാറിയിരുന്നു. യൂട്യൂബ് ചാനലില്‍ നിന്നും ബ്രേക്കെടുത്തെങ്കിലും ഒരുവര്‍ഷത്തിന് ശേഷമായി തിരിച്ചെത്തുകയായിരുന്നു ജാസ്മിന്‍. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകിയും ജാസ്മിന്‍ എത്താറുണ്ട്. ബിഗ് ബോസിലൂടെയാണ് ജാസ്മിനെ കൂടുതലും ആളുകള്‍ക്ക് പരിചയം ആകുന്നത്. 

വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ജാസ്മിന്റേത്. വാപ്പയ്ക്ക് മീന്‍ കച്ചവടമായിരുന്നു. അദ്ദേഹത്തിന്റെ ചെറിയ വരുമാനത്തില്‍ നിന്നായിരുന്നു കുടുംബ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. വിദ്യാഭ്യാസം ആണ് എല്ലാം എന്ന് കരുതിയിരുന്നത് കൊണ്ട് ആദ്യമൊക്കെ സിബിഎസ്ഇ സ്‌കൂളിലാണ് ജാസ്മിന്‍ പഠിച്ചതൊക്കെ. പത്താം ക്ലാസ് വരെയാണ് ജാസ്മിന്‍ സിബിഎസ്ഇ സ്‌കൂളില്‍ പഠിച്ചത്. പിന്നീട് ജാസ്മിന്റെ ജീവിതത്തില്‍ സംഭവിച്ചത് ജാസ്മിന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ്. വാപ്പയുടെ മദ്യപാനവും ചീട്ട് കളിയും അവരുടെ ജീവിതം വല്ലാത്ത പ്രതിസന്ധിയിലേക്ക് എത്തിച്ചു. ചീട്ട് കളിയും മദ്യാപനവും കാരണം 50 ലക്ഷം രൂപയാണ് കടം ഉണ്ടായിരുന്നത്. വീടിന്റെ വാതില്‍ തുറന്നാല്‍ കടക്കാരെക്കൊണ്ടുള്ള ബഹളമായിരുന്നു. അതൊക്കെ കേട്ടായിരുന്നു പിന്നീടുള്ള ജാസ്മിന്റെ ജീവിതം മുന്നോട്ട് പോയത്.

വാപ്പയോട് ആയിരുന്നു ജാസ്മിന് കൂടുതല്‍ അടുപ്പം. പ്ലസ് ടുവില്‍ നല്ല മാര്‍ക്കോട് കൂടിയാണ് പ്രതിസന്ധിഘട്ടത്തിലും ജാസ്മിന്‍ വിജയം നേടിയത്. കോളജില്‍ മെറിട്ടില്‍ സീറ്റ് ലഭിക്കുകയും ചെയ്തു. ഒരു വര്‍ഷം സന്തോഷിച്ച് പഠിക്കാന്‍ ഒക്കെയായി പോയി. എന്നാല്‍ ബസിന് പോകാന്‍ പോലും പൈസ ഇല്ലാതെയായപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്നു ജാസ്മിന്. കോളജില്‍ പോയ സമയത്ത് കൂട്ടുകാരികളാണ് ഭക്ഷണം ഒക്കെ കൊണ്ടുവന്ന് തന്നിരുന്നത്. അത്തരം മോശമായ അവസ്ഥയില്‍ പോലും ജാസ്മിന്‍ കടന്ന് പോയിട്ടുണ്ട്. പിന്നീട് അങ്ങോട്ട് എങ്ങെനെയെങ്കിലും കുടുംബം രക്ഷപ്പെടുത്തണം എന്നായിരുന്നു. വാപ്പയ്ക്ക് അറ്റാക്ക് കൂടി വന്നതോടെ എല്ലാം താിടം മറിഞ്ഞു. അങ്ങനെ എന്ത് ചെയ്യും എന്ന് ഓര്‍ത്ത് ഡിപ്രഷന്‍ അടിച്ച് ഇരിക്കുന്ന സമയത്താണ് യുട്യുബ് ചാനല്‍ ആരംഭിക്കുന്നത്. ഒന്നുവില്ലാത്ത് ആള്‍ക്ക് അവസാനമായി ലഭിച്ച ഒരു കച്ചിത്തുരുമ്പായിരുന്നു. അത് ജാസ്മിന്റെ ജീവിതത്തില്‍ വല്ലാത്ത വഴിത്തിരിവായി മാറി. 

പത്താം ക്ലാസുകാരനായ അനിയനെ ജോലിക്ക് വിടാന്‍ പറ്റാത്ത സാഹചര്യം വന്നതോടെയാണ് കുടുംബത്തിന്റെ ഭാരം ജാസ്മിന്റെ ചുമലില്‍ ആയത്. ചാനല്‍ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും ജാസ്മിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അന്ന് വരെ വീട്ടുകാര്‍ക്ക് വേണ്ടി മാത്രം ജീവിച്ച ജാസ്മിന് ആ വിവാഹ നിശ്ചയം ഒരു പുതിയ അനുഭവം ആയിരുന്നു. എന്നാല്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങിയതോടെ വീണ്ടും കടം കൂടി. അപ്പോള്‍ വാപ്പ ചെയ്തുകൊണ്ടിരുന്ന മീന്‍ കച്ചവടം വരെ ചെയ്താലോ എന്ന് വരെ ആലോചിച്ചിരുന്നു ജാസ്മിന്‍. സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ ജാസ്മിനെ പക്ഷേ വരവേറ്റത് നെഗറ്റീവ് കമന്റുകള്‍ ആയിരുന്നു. പക്ഷേ അതൊന്നും താരത്തെ തകര്‍ത്തില്ല. വീഡിയോകള്‍ റിച്ചാകാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ നേരിട്ട ജാസ്മിന്‍ വിജയയാത്ര അവിടെ തുടങ്ങുകയായിരുന്നു. ചെറിയ വരുമാനം കിട്ടി തുടങ്ങിയ ജാസ്മിന്‍ വീട് മോടിപിടിപ്പിച്ചു. വീട്ടുകാര്‍ക്ക് വേണ്ടി മാത്രം ജീവിച്ചു. കല്ല്യാണം മുടങ്ങിയത് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രശ്‌നമായിരുന്നു. അത് മാനസികമായി ജാസ്മിനെ തളര്‍ത്തിയിരുന്നു. 

ആ സമയത്താണ് വാപ്പയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നത്. ഒരുപാട് ബ്ലോക്കുണ്ട്. അതിലൊന്ന് സിവിയര്‍ ആയിരുന്നു. ആ ബ്ലോക്ക് നീക്കി. കാശൊന്നും ഉണ്ടായിരുന്നില്ല. ജാസ്മിന്‍ കഷ്ടപ്പെട്ട് വാപ്പയയുടെ ചികിത്സയൊക്കെ നടത്തി. ബിഗ് ബോസിലേക്ക് വന്നതോടെയാണ് ജാസ്മിനെ കൂടുതലും ആളുകളും അടുത്ത് അറിയുന്നത്.  ഫാഷന്‍,ബ്യൂട്ടി ടിപ്പുകള്‍ ആണ് സാധാരണയായി ജാസ്മിന്‍ ചെയ്യുന്ന കണ്ടന്റുകള്‍. കൊറോണക്കാലത്താണ് ഇന്‍സ്റ്റഗ്രാം തുടങ്ങുന്നതെന്നും എന്നാല്‍ പരമ്പരാഗത ചിന്താഗതിയുള്ള കുടുംബം തുടക്കത്തില്‍ താന്‍ ഫോട്ടോ എടുക്കുന്നതില്‍ പോലും എതിരായിരുന്നുവെന്നും ജാസ്മിന്‍ പറഞ്ഞിട്ടുണ്ട്. കമ്മല്‍ ഇട്ടതിന് പോലും വാപ്പ കുറ്റം പറഞ്ഞിട്ടുണ്ടെന്നും ചെറുപ്പത്തില്‍ ചാണകം മെഴുകിയ തറയുള്ള വീട്ടിലായിരുന്നു താമസമെന്നും ജാസ്മിന്‍ പറഞ്ഞിട്ടുണ്ട്. 

ഇപ്പോഴിതാ മറ്റൊരു വിവാദത്തില്‍ പൊട്ടിരിക്കുകയാണ് ജാസ്മിന്‍. ഗുരുവായൂര്‍ ക്ഷേത്രകുളത്തില്‍ റീല്‍സ് ഇട്ടതിനെതിരെ ജാസ്മിനെതിരെ ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിരിക്കുകയാണ്. സംഭവം വിവാദം ആയതോടെ റീല്‍സ് ജാസ്മിന്‍ നീക്കം ചെയ്തു. പക്ഷേ സംഭവത്തില്‍ ഇപ്പോള്‍ മാപ്പ് പറച്ചിരിക്കുകയാണ് ജാസ്മിന്‍. 'എന്നെ സ്‌നേഹിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഞാന്‍ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റിന് ഞാന്‍ എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,' ജാസ്മിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. 

jasmin jaffer real life story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES