Latest News

ആദിത്യ അരുണാചലമായി രജനീകാന്ത്; നായികയായി നയന്‍താര ;ദര്‍ബാറിന് വേണ്ടി കാത്തിരുന്ന് ആരാധകര്‍

Malayalilife
ആദിത്യ അരുണാചലമായി രജനീകാന്ത്; നായികയായി നയന്‍താര ;ദര്‍ബാറിന് വേണ്ടി കാത്തിരുന്ന് ആരാധകര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകന്‍ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.രജനികാന്ത് ആദിത്യ അരുണാചലം എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. നയന്‍താരയുടെ കഥാപാത്രത്തിന്റെ പേര് റിയ അരുണാചലം എന്നാണ് പുതിയ റിപ്പോര്‍ട്ട്.


എ ആര്‍ മുരുഗദോസിന്റെ അച്ഛന്റെ പേര് അരുണാചലം എന്നാണ്. മകന്റെ പേര് ആദിത്യ എന്നും. രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേരിലെ കൗതുകം അതാണ്. ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് എത്തുന്നത്. എ ആര്‍ മുരുഗദോസ് ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇന്‍ട്രൊഡക്ഷന്‍ സോംഗിലുണ്ടാകുക. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ റൂം തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക.

Read more topics: # adhithya arunachalam,# rajinikanth
adhithya arunachalam rajinikanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES