Latest News

വഷളായ സിനിമകള്‍ കാണാന്‍ വെളുപ്പാന്‍കാലത്ത് പോലും ആളുകള്‍ പോകും; 500 കോടി ബജറ്റൊക്കെ കാഴ്ചക്കാരെ പറ്റിക്കാന്‍ ഊതിപ്പെരുപ്പിക്കുന്നതാണ്; വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ 

Malayalilife
 വഷളായ സിനിമകള്‍ കാണാന്‍ വെളുപ്പാന്‍കാലത്ത് പോലും ആളുകള്‍ പോകും; 500 കോടി ബജറ്റൊക്കെ കാഴ്ചക്കാരെ പറ്റിക്കാന്‍ ഊതിപ്പെരുപ്പിക്കുന്നതാണ്; വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍ 

കോടികള്‍ മുടക്കിയൊരുക്കുന്ന സിനിമകള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍. 500 കോടി മുടക്കിയെന്ന് പറയുന്നത് പലപ്പോഴും ഊതിപ്പെരുപ്പിച്ച കണക്കോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കുപയോഗിച്ചതോ ആയിരിക്കുമെന്നാണ് അടൂര്‍ പറയുന്നത്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.

നല്ല സിനിമകള്‍ കാണാന്‍ ഇപ്പോള്‍ ആളുകളില്ലെന്നും എന്നാല്‍ വഷളായ സിനിമകള്‍ കാണാന്‍ വെളുപ്പാന്‍കാലത്ത് പോലും ആളുകള്‍ പോകുമെന്നും അടൂര്‍ പറഞ്ഞു. ' പമ്പ' ( പീപ്പിള്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സ് ആന്‍ഡ് മോര്‍) സാഹിത്യോത്സവം ഫെസ്റ്റിവല്‍ ഓഫ് ഡയലോഗ് 13-ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇത്രയും തുക മുടക്കിയെങ്കില്‍ അതിനനുസരിച്ച് നികുതി കൊടുക്കണം. അത് നടക്കുന്നില്ല. ഒരു സിനിമക്ക് 500 കോടി മുടക്കിയെന്ന് കേള്‍ക്കുമ്പോള്‍ ആ ചിത്രം കേമമാണെന്ന വിചാരമാണ്. ഭേദപ്പെട്ട സിനിമകള്‍ ഇപ്പോള്‍ ആളുകള്‍ കാണുന്നില്ല. ഭേദപ്പെട്ടതാണെങ്കില്‍ കാണാനുളളതല്ല എന്നാണ് അര്‍ത്ഥം. അതേസമയം എറ്റവും വഷളായ സിനിമ ഇറങ്ങുന്ന ദിവസം വെളുപ്പാന്‍ കാലത്തും കാണാനാളുണ്ട്'', അടൂര്‍ പറയുന്നു.

'സാമൂഹിക മാധ്യമങ്ങളുടെയും റീല്‍സുകളുടെയും സ്വാധീനംമൂലം നമ്മള്‍ അറിയാതെ തന്നെ സംസ്‌കാരം ഇടിച്ചുതാഴ്ത്തുകയാണ്. ഇന്ത്യയില്‍ തന്നെ എറ്റവും നല്ല സാഹിത്യ സൃഷ്ടികള്‍ മലയാളത്തില്‍ ഇറങ്ങുന്നുണ്ട്. അവയൊന്നും വായിക്കാനാളില്ല. കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കണം. അവര്‍ കഥകളി, കൂടിയാട്ടം പോലെയുളള പാരമ്പര്യകലകള്‍ കൂടി അറിഞ്ഞുവളരണം. കഥകളും കവിതകളും പത്രങ്ങളും വായിക്കണം. കുട്ടികള്‍ കഷ്ടിച്ചേ സാഹിത്യം പഠിക്കുന്നുളളൂ. ആഴത്തിലുളള സാഹിത്യപഠനം നടക്കുന്നില്ല'', അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

adoor gopala krishnan strongly criticizes

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES