Latest News

'ജീവിതകാലം മുഴുവന്‍ ഒരാളെ സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം; അല്ലാതെ വെറുതെ ഇരുത്തി പെന്‍ഷന്‍ കൊടുക്കരുത്; അടൂര്‍ ഗോപാലകൃഷ്ണന്‍

Malayalilife
'ജീവിതകാലം മുഴുവന്‍ ഒരാളെ സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം; അല്ലാതെ വെറുതെ ഇരുത്തി പെന്‍ഷന്‍ കൊടുക്കരുത്; അടൂര്‍ ഗോപാലകൃഷ്ണന്‍

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സമൂഹത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെ വെറുതെ ഇരുത്തി, പൊതുഖജനാവില്‍ നിന്നുള്ള പെന്‍ഷന്‍ നല്‍കുന്നത് പ്രൊഡക്ടീവ് അല്ലാത്ത ചെലവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'ജീവിതകാലം മുഴുവന്‍ ഒരാളെ സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അതിന് പ്രതിഫലവും നല്‍കണം. റിട്ടയര്‍മെന്റ് ആവശ്യമുള്ളവര്‍ക്ക് ഏതുസമയത്തും പോകാം, പക്ഷേ കഴിയുന്നവര്‍ ജോലി തുടരാന്‍ അവസരം നല്‍കണം,'' അടൂര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് ബിഎസ്എസിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെ സംസാരിച്ച അദ്ദേഹം, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ യുവജനസംഘടനകളാണ് ഏറ്റവും എതിര്‍ക്കുന്നതെന്ന് കുറ്റപ്പെടുത്തി. ''യുവാക്കള്‍ എന്ന് പറയുന്നത് ശരിയല്ല, സംഘടനകളാണ്. ഇതിനെതിരെ പ്രതിഷേധം ഉണ്ടായാലും, ഉള്ളത് പറയേണ്ടത് പറയണം,'' അടൂര്‍ വ്യക്തമാക്കി. ഇങ്ങനെ പറഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടപ്പെടില്ല. എന്നെ നാളെ കുറ്റപ്പെടുത്താം. പക്ഷേ ഇതാണ് സത്യം എന്നും അടൂര്‍ പറഞ്ഞു. 

'എനിക്ക് വയസ്സ് 86 ആയി. 86 വയസ്സുള്ള ഒരാളാണ് പറയുന്നത്. എന്റെ അനുഭവത്തില്‍നിന്ന് പറയുകയാണ്. ജീവിതകാലം മുഴുവന്‍ ഒരാളെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അതിനുള്ള പ്രതിഫലം കൊടുക്കുകയും വേണം. റിട്ടയര്‍മെന്റ് ആവശ്യമുള്ളവര്‍ക്ക് ഏതുസമയത്തും കൊടുക്കാം. 86 വയസ്സുള്ള ഞാന്‍ ഇപ്പോഴും കുറഞ്ഞത് 12 മണിക്കൂറെങ്കിലും ദിവസവും ജോലി ചെയ്യുന്നുണ്ട്. പ്രൊഡക്ടീവായ ജോലി തന്നെയാണ് ചെയ്യുന്നത്. പ്രായം നമുക്കൊരു പ്രശ്‌നമല്ല, മനസാണ് പ്രശ്‌നം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

adoor gopalakrishnan on pension age

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES