മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റേത്. സോഷ്യല്‍മീഡിയയില്‍ തിളങ്ങി നില്‍ക്കുന്ന ഈ താരകുടുംബത്തിലെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കും പ്രിയപ്പെട്ടതാണ്.ആറോളം യൂട്യൂബ് ചാനലുകളിലൂടെയും ഓരോരുത്തരുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയും കുടുംബത്തിലെ ഓരോ വിശേഷങ്ങളും ആരാധകര്‍ അറിയുന്നുണ്ട്. ഇനിയെന്താണ് എന്ന് നോക്കിയിരിക്കുന്ന് ആരാധകര്‍ക്കിടയിലേക്കാണ് അഹാന ഇന്നലെ വൈകുന്നേരത്തോടെ ഒരു സര്‍പ്രൈസ് പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.
ആരാധകര്‍ക്ക് വേണ്ടിയുള്ള സര്‍പ്രൈസ് പോസ്റ്റില്‍ നാളെ വൈകുന്നേരം വരെ കാത്തിരിക്കാനാണ് അഹാന കുറിച്ചിരിക്കുന്നത്. ചിലത് വരാനുണ്ടെന്നും, ഓഗസ്റ്റ് 14 2025 ന് വൈകുന്നേരം ഈ പേജിലൂടെ വരുമെന്നും പോസ്റ്റിലുണ്ട്. ''ഞങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം... ഊഹിച്ചു കൊണ്ടിരിക്കൂ...ഓഗസ്റ്റ് 14 വൈകുന്നേരം 4.00 മണിക്ക് - ഈ സ്‌പേസില്‍ കാണുക...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് അഹാനയുടെ പോസ്റ്റ്.
സിന്ധു കൃഷ്ണയെയും ഇഷാനിയെയും ഹന്‍സികയെയും സ്വന്തമായും ടാഗ് ചെയ്താണ് പോസ്റ്റ്. പൂക്കളുടെയും ചെറിപ്പഴത്തിന്റെയും ഹാര്‍ട്ട് ഷേയ്പ് ചോക്ലേറ്റിന്റെയും ബുക്കിന്റെ പേജിന്റെയും വിത്ത് ലവ് എന്നെഴുതിയ കുറിപ്പിന്റെയും ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.
അഹാനയുടെ പോസ്റ്റിന്റെ താഴെ നിരവധി പേര്‍ തങ്ങളുടെ ഊഹങ്ങള്‍ കുറിക്കുന്നുമുണ്ട്. കൂടുതല്‍ പേരും ഇവര്‍ നാലുപേരും ചേര്‍ന്നുള്ള ഓണ്‍ലൈന്‍ സ്റ്റോറിന്റെയാണെന്നാണ് കുറിക്കുന്നത്. മറ്റ് ചിലര്‍ അഹാനയുടെ എന്‍കേജ്‌മെന്റ്, ഓമിയുടെ ഫെയ്‌സ് റിവീല്‍ എന്നിങ്ങനെയും ചിലര്‍ കുറിക്കുന്നുണ്ട്.നിമിഷ് രവിയുമായുള്ള വിവാഹം ഉറപ്പിച്ചോ, 14 ന് നിശ്ചയമാണോ എന്ന് ചോദിച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്.
എന്നാലും ദിയ കൃഷ്ണയെ എന്തുകൊണ്ട് ടാഗ് ചെയ്തില്ല എന്നാണ് വേറെ ചിലരുടെ ചോദ്യം. അതൊന്നുമല്ല, ചിലപ്പോള്‍ അഹാനയുടെ പുതിയ എന്തെങ്കിലും പ്രൊജക്ടിന്റെ അനൗണ്‍സ്‌മെന്റ് ആവും എന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.