സുഹൃത്തിനൊപ്പം തായ്‌ലന്റില്‍ അവധിയാഘോഷിച്ച് അഹാനയുടെ സഹോദരി ദിയ കൃഷ്ണ; ജയിംസ് ബോണ്ട് ദ്വീപില്‍ സുഹൃത്തിനൊപ്പം  നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍

Malayalilife
സുഹൃത്തിനൊപ്പം തായ്‌ലന്റില്‍ അവധിയാഘോഷിച്ച് അഹാനയുടെ സഹോദരി ദിയ കൃഷ്ണ; ജയിംസ് ബോണ്ട് ദ്വീപില്‍ സുഹൃത്തിനൊപ്പം  നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍

ലയാളത്തിലെ പ്രശസ്ത നടന്‍ കൃഷ്ണകുമാറിന്റെ മക്കളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.  മലയാള സിനിമ മേഖലയിലും, പൊതുവിടങ്ങളിലും പ്രശസ്തരായ ഇവെല്ലാം സോഷ്യല്‍മീഡിയയിലും സജീവമാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരൊക്കെ ഇന്‍സ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്‌സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.

ഇവരുടെ വ്‌ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബില്‍ നമ്പര്‍ വണ്‍ ആയി ട്രെന്‍ഡിങ് നില്‍ക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവര്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോള്‍ അഹാനയുടെ രണ്ടാമത്തെ സഹോദരി ദിയ ആണ്‍സുഹൃത്ത് വൈഷ്ണവിനൊപ്പം തായ്‌ലന്‍ഡില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമത്തില്‍ തരംഗമാകുകയാണ്.  വൈഷ്ണുവിനൊപ്പമുള്ള ഒരു ഡാന്‍സിന്റെ റീല്‍സ് വീഡിയോയും വൈറലാകുന്നുണ്ട്.

ബീച്ചില്‍നിന്ന് ബിക്കിനി വേഷത്തിലാണ് ദിയയുടെ ഡാന്‍സ്.  ഇന്‍സ്റ്റഗ്രാമില്‍ പത്തുലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട് ദിയയ്ക്ക്. ദിയ കൂടുതലും ഡാന്‍സ് റീലുകളാണ് ചെയ്യുന്നത്. വൈഷ്ണവിനൊപ്പമുള്ള ഡാന്‍സ് വീഡിയോകള്‍ മുമ്പും പങ്കുവച്ചിട്ടുണ്ട്.തായ്ലന്റിലേക്കാണ് അവധിക്കാലം ആഘോഷമാക്കുവാന്‍ ഇരുവരും തിരിക്കുന്നതടക്കമുള്ള ചിത്രങ്ങള്‍ ദിയ പങ്ക് വച്ചിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Diya Krishna (@_diyakrishna_)

diya krishna pics from thailand

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES