സിനിമയ്ക്കപ്പുറം അടുത്ത സുഹൃത്തുക്കളാണ് അഹാന കൃഷ്ണയും സണ്ണി വെയ്നും. ഇപ്പോളിതാ ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട സുഹൃത്തിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ. പിടികിട്ടാപ്പുളളിയിലും, നാന്‍സി റാണിയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
'ഒരുപാട് നാളുകള്‍ക്ക് ശേഷം എന്റെ സുഹൃത്തിനെ കണ്ടുമുട്ടുന്നു. എത്രവര്‍ഷങ്ങള്‍ക്ക് ശേഷം? ശരി ചിത്രങ്ങളില്‍ ഒരു സൂചന ഒളിഞ്ഞിരിക്കുന്നുണ്ട്. അപ്പോള്‍ നിങ്ങള്‍ എന്നോട് പറയൂ ' എന്നാണ് ചിത്രത്തിനൊപ്പം അഹാന കുറിച്ചിരിക്കുന്നത്. രണ്ടു താരങ്ങളെയും ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ചിത്രത്തിന് ലൈക്ക് നല്‍കിയിരിക്കുന്നത്. സണ്ണി വെയ്നിന്റെ ഹെയര്‍ സ്റ്റൈലിനെക്കുറിച്ചും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന കൃഷ്ണ. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധനേടാറുണ്ട്. നാന്‍സി റാണിയായിരുന്നു അഹാനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ആട് 3 യാണ് സണ്ണിയുടെ പുറത്തുവരാനിരിക്കുന്ന ചിത്രം