ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് അവസാനിച്ചപ്പോള്‍ മത്സരാര്‍ഥികളെക്കാള്‍ പ്രശസ്തി നേടിയത് അനുമോളുടെ പ്ലാച്ചിയെന്ന പാവയായിരുന്നു. പ്ലാച്ചിയും ഈ സീസണിലെ ഒരു മത്സരാര്‍ത്ഥിക്ക് സമമായിരുന്നു. അത്രത്തോളം കണ്ടന്റുകള്‍ പ്ലാച്ചി കൊടുത്തിട്ടുണ്ട്.ഏഴ് അവസാനിച്ചതിന് ശേഷവും നടി അനുമോള്‍ക്കൊപ്പമുള്ള പാവ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച.
ആദ്യത്തെ വിദേശയാത്ര ദുബായിലേക്ക് പോയ വിശേഷങ്ങള്‍ വ്‌ലോഗിലൂടെ പങ്കുവെച്ചതോടെയാണ് പാവയും ചര്‍ച്ചയില്‍ നിറയുന്നത്. വീഡിയോയിലൂടെ ഇനി എവിടെ പോയാലും പ്ലാച്ചിയെ കൂടെ കൂട്ടാനാണ് തന്റെ തീരുമാനമെന്ന് അനു പറഞ്ഞു.
ബിഗ് ബോസ് ഹൗസിലായിരിക്കുമ്പോള്‍ സഹമത്സരാര്‍ത്ഥികള്‍ പ്ലാച്ചിയെ 'മാന്‍ഡ്രക്ക്' പാവയെന്ന് വിശേഷിപ്പിക്കുകയും പ്ലാച്ചിയുമായി ബന്ധപ്പെട്ട് കൂടോത്ര കഥകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.ദുബായിലെ തന്റെ ആരാധകരെ കാണുക എന്ന ലക്ഷ്യവും ഈ യാത്രയ്ക്കുണ്ട്.
താന്‍ ദുബായില്‍ ഒരു ഫാന്‍ മീറ്റ് സംഘടിപ്പിക്കുന്നുണ്ടെന്നും, എന്നാല്‍ തന്നെ വെറുക്കുന്നവരും തെറ്റിദ്ധാരണകള്‍ ഉള്ളവരും മീറ്റപ്പില്‍ പങ്കെടുക്കാന്‍ വരരുത് എന്നും അനുമോള്‍ അപേക്ഷിച്ചു. തന്നെ ഇഷ്ടപ്പെടുന്നവര്‍ മാത്രം വന്നാല്‍ മതിയെന്നും, കല്ലെറിയാന്‍ ആരും വരരുത് എന്നും താരം ആവശ്യപ്പെട്ടു.
പ്ലാച്ചിയെ എടുക്കുന്നവര്‍ പെട്ടന്ന് തന്നെ എലിമിനേറ്റാകുമായിരുന്നുവെന്നാണ് സഹമത്സരാര്‍ത്ഥികള്‍ ബിഗ് ബോസിനുള്ളില്‍ പറഞ്ഞിരുന്നത്. പ്ലാച്ചിയില്‍ കൂടോത്രം ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുമുണ്ട്.പെരിങ്ങോട്ടുകര ദേവസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തില്‍ അനുമോള്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ വീഡിയോ വൈറലായശേഷമാണ് പ്ലാച്ചിയില്‍ കൂടോത്രമുണ്ടെന്ന വാര്‍ത്ത കൂടുതലായും പ്രചരിച്ച് തുടങ്ങിയത്. ചാത്തന്മാരില്‍ ഉള്‍പ്പെടുന്ന ദൈവമാണത്രെ വിഷ്ണുമായ.