നരസിംഹം പ്രജ പോലുള്ള സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട നടിയാണ് ഐശ്വര്യ. പാരിജാതം എന്ന സീരിയലിലെ ആന്റിയമ്മ എന്ന വേഷത്തിലൂടെയും ഐശ്വര്യ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും സിനിമയും സീരിയലുകളുമായി തിരക്കിലാണ് നടി. അതിനിടയില്‍ ജീവിക്കാന്‍ വേണ്ടി സോപ്പ് കച്ചവടം നടത്തിയതിനെ കുറിച്ചൊക്കെ ഐശ്വര്യ തുറന്ന് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.
സിനിമയിലും സീരിയലിലും സജീവമായ താരം, തന്റെ മെനോപാസ് കാലഘട്ടത്തില്‍ നേരിട്ട ശാരീരിക-മാനസിക വെല്ലുവിളികളെക്കുറിച്ചും ഒറ്റയാള്‍ ജീവിതത്തെക്കുറിച്ചും മനസ് തുറന്നു പറഞ്ഞിരിക്കുകയാണ്. 'മെനോപാസ് കാലഘട്ടമൊക്കെ കഴിഞ്ഞു. പക്ഷേ അതൊരു ട്രോമയായിരുന്നു ആ സമയത്ത് സഹിക്കാനാകാത്തൊരു ചൂടാണ്. എസിയില്‍ ഇരുന്നാലും ചൂടായിരിക്കും. വിയര്‍ക്കും. മുതുകെല്ലാം വിയര്‍ത്ത് ഒഴുകും. പിരീഡ്‌സ് സമയത്ത് എനിക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല. വേദനയും വരാറില്ലായിരുന്നു. എന്നാല്‍ നാല്പത്തി ആറ്, നാല്പത്തി ഏഴ് വയസായപ്പോള്‍ മെനോപാസ് തുടങ്ങി.
മൂന്ന് മാസം കുടുമ്പോഴൊക്കെ പിരീഡ്‌സ് ആകും. പാഡും കൊണ്ടായിരുന്നു ഞാന്‍ നടന്നത്. എനിക്ക് എപ്പോഴും മൂഡ് സ്വിങ്‌സ് ആയിരിക്കും. പെട്ടെന്ന് ഹാപ്പിയാകും പെട്ടെന്ന് വിഷമം വരും പെട്ടെന്ന് ദേഷ്യം വരും. ഒരു കാരണവുമില്ലാതെ കരയും. ആ സമയത്ത് ഞാന്‍ യോ?ഗ പരിശീലിക്കാന്‍ തുടങ്ങി. യോ?ഗ 40 ദിവസം പൂര്‍ത്തിയാക്കിയ ശേഷം ഓവര്‍ ബ്ലീഡിം?ഗ് ആയി', എന്ന് ഐശ്വര്യ ഭാസ്‌കരന്‍ പറയുന്നു.
'ഷൂട്ടിന്റെ ആവശ്യത്തിന് കേരളത്തിലായിരുന്നു ഞാനപ്പോള്‍. കിടക്കയില്‍ മുഴുവനും രക്തമാകും. ജീവന്‍ പോകുന്ന വേദനയും. കൈ കൊണ്ട് യുട്രസ് എടുത്ത് കളയാന്‍ തോന്നി. അത്രയും വേദനയായിരുന്നു. അമ്മയോടും ഇക്കാര്യം ഞാന്‍ പറഞ്ഞു. യോ?ഗ തുടരാനാണ് അമ്മ എനിക്ക് നല്‍കിയ ഉപദേശം. ഞാനും അത് അനുസരിച്ചു. അതോടെ മെനോപാസ് അവസാനിച്ചു. വിയര്‍പ്പ്, ചൂട്. മൂഡ് സ്വിങ്‌സ് ഒന്നും പിന്നീട് എനിക്ക് വന്നില്ല. ശരീരവും മനസും ഇപ്പോഴും ആശ്വാസത്തോടെ ഇരിക്കുന്നു. ബോഡി ഇപ്പോള്‍ എന്റെ കണ്‍ട്രോളാണ്. സദ്ഗുരുവിന്റെ യോഗ ക്ലാസിന് ഒരുപാട് നന്ദി', എന്നും ഐശ്വര്യ കൂട്ടിച്ചേത്തു.
തന്റെ ഒറ്റയ്ക്കുള്ള ജീവിതത്തെ കുറിച്ചും ഐശ്വര്യ മനസ്സ് തുറക്കുന്നു. ഇപ്പോള്‍ 54 വയസ്സായി, ഞാനും എന്റെ പൂച്ചകളുമായി ഹാപ്പിയായി ജീവിക്കുകയാണ്. ഇനിയൊരാള്‍ ജീവിതത്തിലേക്ക് വരുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാനേ സാധിക്കുന്നില്ല.
മുന്‍ ഭര്‍ത്താവുമായി നല്ല സൗഹൃദ ബന്ധത്തില്‍ തന്നെയാണ്, മകളുടെ വിവാഹം അദ്ദേഹം നടത്തി, സന്തോഷത്തോടെ പോയി ഒരു അമ്മയായി അവിടെ നിന്നു. ഇപ്പോള്‍ ഞാന്‍ തീര്‍ത്തും ഒറ്റയ്ക്കാണ്. പതിനേഴ് വര്‍ഷത്തോളമായി അത് തുടരുന്നു. തുടക്കത്തിലൊക്കെ ഒറ്റപ്പെടല്‍ വല്ലാത്ത സങ്കടമായിരുന്നു, പിന്നീടത് വേദനയായി, പിന്നെപ്പിന്നെ അത് പഴകി, ഇപ്പോള്‍ അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.
ഒറ്റക്കാണ് എന്നോര്‍ത്ത് ഏതെങ്കിലും ഒരു ബന്ധത്തിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും അതൊരു ടോക്സിക് ബന്ധമായിപ്പോവും. നമ്മപടെ ബലഹീനതയാണ് ആ ഒറ്റപ്പെടല്‍ എന്നറിഞ്ഞാല്‍ അത് എപ്പോഴും പങ്കാളിക്കൊരു അഡ്വാന്റേജ് ആണ്, അദ്ദേഹം നല്ല ഒരാളാണെങ്കിലും ഒറ്റപ്പെടല്‍ കാരണം വരുന്ന ബന്ധം തീര്‍ച്ചയായും ടോക്സിക്കിലേക്ക് മാത്രമേ പോകൂ.
അതിനെ അതിജീവിച്ചു കഴിഞ്ഞാല്‍ നമ്മളായിരിക്കും ഏറ്റവും പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍. ഇനി അതൊക്കെ മറന്ന് ഒരു പങ്കാളി വേണം എന്ന് ചിന്തിച്ചാല്‍- എനിക്കിപ്പോള്‍ 54 വയസ്സായി, എങ്ങനെയായാലും എന്നെക്കള്‍ ഒരു വയസ്സ് കുറവുള്ള ആളെ പോലും എനിക്ക് സഹോദരനെ പോലെയാണ്. അതുകൊണ്ട് എങ്ങനെയും മൂന്ന് നാല് വയസ്സ് കൂടുതല്‍ വേണം. ഒരു 58, 59 വയസ്സ് പ്രായമുള്ള ആളെ ഇനി പങ്കാളിയാക്കുന്നത് എന്റെ ഇപ്പോഴത്തെ ജീവിതത്തെ ബാധിക്കും
അതിനപ്പുറം എനിക്ക് എന്റെ ടോയിലെറ്റ് മറ്റാര്‍ക്കും ഷെയര്‍ ചെയ്യാന്‍ കഴിയില്ല, കുറച്ചധികം ഒസിഡി പ്രശ്നമുണ്ട്. എന്റെ സ്പേസിലേക്ക് ഇനിയൊരാളെ അംഗീകരിക്കാന്‍ കഴിയില്ല. എനിക്കെന്റെ പൂച്ചകളുണ്ട്. പിന്നെ ഇതുവരെ ഉണ്ടായ ബന്ധങ്ങളൊന്നും എനിക്ക് സന്തോഷം നല്‍കിയിട്ടില്ല, പിന്നെ എന്തിന് എന്നാണ് ഐശ്വര്യയുടെ ചോദ്യം.
ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകളെക്കുറിച്ചും ഐശ്വര്യ തുറന്നു പറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ കുറയുമ്പോള്‍ ബാക്കപ്പ് പ്ലാനായി സോപ്പ് വില്‍പ്പന ആരംഭിച്ചതായും അവര്‍ പറഞ്ഞു. ''സോപ്പ് വില്‍ക്കുന്നതില്‍ തെറ്റൊന്നുമില്ല. മാന്യമായി തൊഴില്‍ ചെയ്യുന്നതാണ് പ്രധാന്യം. ഒന്നുമില്ലെങ്കില്‍ ഇഡ്ഡലി ഉണ്ടാക്കി വിറ്റാലും ഞാന്‍ ജീവിക്കും,'' താരം പറഞ്ഞു.
വിവാഹമോചനത്തിന് ശേഷം സാമ്പത്തികമായി വലിയ നഷ്ടങ്ങള്‍ നേരിട്ടതായും ഐശ്വര്യ വെളിപ്പെടുത്തി. ''സിനിമയില്‍ സജീവമായിരുന്ന സമയത്ത് സമ്പാദിച്ച പലതും നഷ്ടപ്പെട്ടു. എന്റെ തലമുറയിലെ പലരും ഇമോഷണല്‍ ആയി തീരുമാനങ്ങള്‍ എടുത്തവരാണ്. എന്നാല്‍ ഇന്നത്തെ കുട്ടികള്‍ കൂടുതല്‍ ബുദ്ധിമാന്മാരാണ്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.മകളെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു. ''എന്റെ മകളുടെ വിവാഹം പോലും അവളുടെ അച്ഛനാണ് നടത്തിയത്. അതിന് പോലും എനിക്ക് സാമ്പത്തിക ശേഷിയില്ലായിരുന്നു. ഞാന്‍ ചടങ്ങില്‍ പങ്കെടുത്തു മടങ്ങി,'' താരം പറഞ്ഞു.
''ഞാന്‍ നല്ലൊരു നടിയല്ല. ആയിരുന്നുവെങ്കില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമായിരുന്നു. ഏതെങ്കിലും കഥാപാത്രത്തില്‍ ഞാന്‍ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം സംവിധായകന്‍ എന്നെ കൊണ്ട് അത് നന്നായി ചെയ്യിപ്പിച്ചതാണ്. ഞാന്‍ ബോണ്‍ ആക്ടറല്ല, ട്രെയിന്‍ഡ് ആക്ടറാണ്,'' ഐശ്വര്യ പറഞ്ഞു.
സ്വന്തം രൂപസൗന്ദര്യത്തെക്കുറിച്ചും നടി തുറന്നു സംസാരിച്ചു. കുടുംബത്തിലെ മറ്റ് അംഗങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ താന്‍ സാധാരണ ലുക്കുള്ള ആളാണെന്ന് ഐശ്വര്യ വ്യക്തമാക്കി. ''അമ്മയ്ക്കും പാട്ടിക്കുമുള്ള സൗന്ദര്യം എനിക്ക് ലഭിച്ചിട്ടില്ല. എന്റെ കുടുംബത്തില്‍ എല്ലാവരും സുന്ദരികളാണ്, ഞാന്‍ ഒഴികെ. ഞാന്‍ ഒരു ആവറേജ് ലുക്ക് മാത്രമുള്ള സ്ത്രീയാണ്,'' അവര്‍ പറഞ്ഞു. ബാല്യകാലത്ത് തന്നെ സിനിമയില്‍ വരാന്‍ യോഗ്യതയില്ലെന്ന് ചിലര്‍ പറഞ്ഞ അനുഭവങ്ങളും നടി പങ്കുവെച്ചു
അതേസമയം പഠനത്തിലും മറ്റു കഴിവുകളിലും താന്‍ മുന്നിലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ''ഫോട്ടോഗ്രാഫിക് മെമ്മറിയുണ്ട്. എല്ലാവരുടെയും ഡയലോഗുകള്‍ എനിക്ക് ഓര്‍മ്മയാകും. ആദ്യം ഒരു സിനിമയില്‍ അഭിനയിച്ച് ആ പണം കൊണ്ട് അമേരിക്കയ്ക്ക് പോകാനായിരുന്നു പ്ലാന്‍. എന്നാല്‍ പിന്നീട് അഭിനയം തന്നെ ഉപജീവന മാര്‍ഗമായി മാറി,'' താരം പറഞ്ഞു.
ഡോക്ടറാകണമെന്ന ആഗ്രഹം പത്താം ക്ലാസ് വരെ ഉണ്ടായിരുന്നുവെന്നും, പിന്നീട് അത് ഉപേക്ഷിച്ച് ലോയില്‍ താല്‍പര്യം തോന്നിയതായും അവര്‍ വ്യക്തമാക്കി. ''പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ ഞാന്‍ അഭിനേത്രിയായതിനേക്കാള്‍ വിജയകരമായ ജീവിതം നയിച്ചേനെയെന്ന് തോന്നുന്നു,'' ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളെയും താരം വിമര്‍ശിച്ചു. ''പുരുഷന്മാര്‍ക്ക് 'സോള്‍ട്ട് ആന്റ് പെപ്പര്‍' ലുക്ക് വരുമ്പോള്‍ അത് പ്രശംസിക്കപ്പെടുന്നു. എന്നാല്‍ സ്ത്രീകള്‍ നരയോടെ പ്രത്യക്ഷപ്പെട്ടാല്‍ 'കിളവി' എന്നു വിളിക്കുന്നു,'' അവര്‍ പറഞ്ഞു.
തനിക്ക് ചെറുപ്പം മുതല്‍ തന്നെ മുടി നരയ്ക്കാന്‍ തുടങ്ങിയതായും, പിന്നീട് അത് കറുപ്പിക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാക്കുകയും ചെയ്തു. ''ഹെയര്‍ ഡൈ ചെയ്യാതിരുന്നാല്‍ ഞാന്‍ വളരെ പ്രായമായ ആളെപ്പോലെ തോന്നും. എല്ലാവര്‍ക്കും നര ചേരണമെന്നില്ല. ചിലരുടെ പോലെ എനിക്കത് ചേരുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഭയപ്പെടുന്ന അവസ്ഥയിലായിരുന്നു,'' ഐശ്വര്യ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ നരച്ച മുടിയോടെ വീഡിയോ പങ്കുവെച്ചപ്പോള്‍ ലഭിച്ച പ്രതികരണങ്ങളും നടി ഓര്‍മ്മിച്ചു. ''അന്ന് ആളുകള്‍ 'ഇത്ര കിളവിയായോ' എന്ന് ചോദിച്ചു. അതിനുശേഷമാണ് ഞാന്‍ തീരുമാനിച്ചത്. അറുപത്തിയഞ്ച് വയസ് വരെ എങ്കിലും മുടി കറുപ്പിച്ച് തന്നെ നില്‍ക്കണമെന്ന്. അതില്‍ തെറ്റൊന്നുമില്ല,'' താരം വ്യക്തമാക്കി.
1994ല്‍ തന്‍വീര്‍ അഹമ്മദിനെയാണ് ഐശ്വര്യ വിവാഹം ചെയ്തത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനുശേഷം 1996ല്‍ വിവാഹമോചനം നേടി. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. പ്രമുഖ നടി ലക്ഷ്മിയുടെയും ഭാസ്‌കരന്റെയും മൂത്ത മകളാണ് ഐശ്വര്യ ഭാസ്‌കരന്‍.