Latest News

കന്യാകുമാരി മക്കളെ നേരില്‍ കണ്ടതും ഒരു സൈക്കിളും കൊണ്ട് ഇറങ്ങിയ ജനനായകന്‍; ഒന്നും നോക്കാതെ സ്പീഡില്‍ ചവിട്ടിയതും ആവേശത്തിലായി ആരാധകരും; ഓടിച്ച് പാതി ദൂരമെത്തിയതും റോഡ് വശത്ത് നിന്ന ഒരാളുടെ പ്രവര്‍ത്തി; എല്ലാം കണ്ട് ഭയന്നോടി അണ്ണന്‍; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ; രക്ഷകന് പറ്റിയത് 

Malayalilife
കന്യാകുമാരി മക്കളെ നേരില്‍ കണ്ടതും ഒരു സൈക്കിളും കൊണ്ട് ഇറങ്ങിയ ജനനായകന്‍; ഒന്നും നോക്കാതെ സ്പീഡില്‍ ചവിട്ടിയതും ആവേശത്തിലായി ആരാധകരും; ഓടിച്ച് പാതി ദൂരമെത്തിയതും റോഡ് വശത്ത് നിന്ന ഒരാളുടെ പ്രവര്‍ത്തി; എല്ലാം കണ്ട് ഭയന്നോടി അണ്ണന്‍; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ; രക്ഷകന് പറ്റിയത് 

തമിഴ്‌നാട് രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ചര്‍ച്ചാവിഷയം നടനും ടിവികെ (TVK) അധ്യക്ഷനുമായ വിജയിന്റെ ഒരു വീഡിയോയാണ്. കന്യാകുമാരിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപ്രതീക്ഷിത സംഭവങ്ങളും അതിനെത്തുടര്‍ന്ന് പ്രചരിക്കുന്ന ട്രോളുകളുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. കന്യാകുമാരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ വിജയ്, അണികളെയും ആരാധകരെയും ആവേശം കൊള്ളിക്കാന്‍ വാഹനത്തില്‍ നിന്നിറങ്ങി സൈക്കിള്‍ ചവിട്ടിയാണ് നീങ്ങിയത്. ബോഡിഗാര്‍ഡുകള്‍ സൈക്കിളിന് പിന്നാലെ ഓടുന്നുണ്ടായിരുന്നു. 

ഇതിനിടയിലാണ് ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഒരാള്‍ വിജയിന് നേരെ ഒരു 'ഫ്‌ലവര്‍ ബോള്‍' (പൂക്കള്‍ കൊണ്ട് പന്തുപോലെ ഉണ്ടാക്കിയത്) എറിഞ്ഞത്. പൂമാലയോ പൂച്ചെണ്ടോ ആണെന്ന് തിരിച്ചറിയുന്നതിന് മുന്‍പേ, എന്തോ അപകടകാരിയായ വസ്തുവാണെന്ന് കരുതി വിജയ് അമ്പരക്കുകയും മിന്നല്‍ വേഗത്തില്‍ സൈക്കിള്‍ ഉപേക്ഷിച്ച് തന്റെ വാഹനത്തിനുള്ളിലേക്ക് കയറുകയും ചെയ്തു. തൊട്ടുപിന്നാലെ ബോഡിഗാര്‍ഡ്സ് സൈക്കിളുമെടുത്ത് അവിടെനിന്ന് മാറുന്നതും വീഡിയോയില്‍ കാണാം. 

വിജയ് വാഹനത്തിലേക്ക് ഓടിക്കയറുന്ന വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. സിനിമയില്‍ ബോംബിനെയും വില്ലന്മാരെയും ഒറ്റയ്ക്ക് നേരിടുന്ന 'ദളപതി' യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു പൂച്ചെണ്ട് കണ്ട് പേടിച്ചോടി എന്ന രീതിയിലാണ് പരിഹാസങ്ങള്‍ ഉയരുന്നത്. 'സിനിമയില്‍ വില്ലന്മാരെ ധീരതയോടെ നേരിട്ട് ഗ്രാമങ്ങളെ രക്ഷിക്കുന്ന ആള്‍, റിയല്‍ ലൈഫില്‍ ഒരു പൂമാല കണ്ടപ്പോള്‍ ഓടെടാ ഓട്ടം' എന്നാണ് പ്രധാന പരിഹാസം. മലര്‍വാടി ആര്‍ട്‌സ് ക്ലബ്' സിനിമയിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രശസ്തമായ കോമഡി രംഗങ്ങളോട് വിജയിന്റെ ഓട്ടത്തെ ഉപമിച്ചും ട്രോളുകള്‍ ഇറങ്ങുന്നുണ്ട്. 

സോഷ്യല്‍ മീഡിയ കമന്റുകള്‍: 'സിനിമയില്‍ ജെയിംസ് ബോണ്ട്, റിയല്‍ ലൈഫില്‍ വെറും ബോണ്ടന്‍', 'ഒരു ഗ്രാമം മുഴുവന്‍ രക്ഷിക്കാന്‍ പോകുന്ന പോക്കാണ്', 'ഡേയ് ചെല്ലോം എങ്കടാ ഓടറേന്‍' എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ട്രോളുകള്‍ക്ക് പുറമെ രാഷ്ട്രീയപരമായ വിമര്‍ശനങ്ങളും വിജയ് നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെ ഈ സൈക്കിള്‍ യാത്ര വെറും 'പ്രഹസനം' ആണെന്നാണ് വിമര്‍ശകരുടെ പക്ഷം. സുരക്ഷാ ഉദ്യോഗസ്ഥരെ വെയിലത്ത് ഓടിപ്പിക്കുന്നതിനെതിരെയും ചിലര്‍ പ്രതികരിച്ചു. 

എന്നാല്‍, വിജയിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സുരക്ഷാ കാര്യങ്ങളില്‍ ജാഗ്രത കാണിക്കുന്നത് സ്വാഭാവികമാണെന്നും, പെട്ടെന്ന് ഒരു വസ്തു പാഞ്ഞുവരുമ്പോള്‍ ആരും ഭയപ്പെടുമെന്നും ഇവര്‍ വാദിക്കുന്നു. 'അത് യഥാര്‍ത്ഥ ബോംബ് ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?' എന്നാണ് പിന്തുണയ്ക്കുന്നവരുടെ ചോദ്യം. എന്തായാലും വിജയിന്റെ ഈ 'സൈക്കിള്‍ റാലിയും ഫ്‌ലവര്‍ ബോള്‍ പേടിയും' തമിഴ് രാഷ്ട്രീയത്തില്‍ പുതിയൊരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. സിനിമയിലെ മാസ് ഇമേജും രാഷ്ട്രീയത്തിലെ പ്രായോഗികതയും തമ്മിലുള്ള വ്യത്യാസമാണ് ഈ സംഭവം കാണിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

അതേസമയം, തമിഴ്‌നാട്ടില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കന്‍ തമിഴ്‌നാടിനെ ഇളക്കിമറിച്ച് ടിവികെ അധ്യക്ഷന്‍ വിജയുടെ റോഡ് ഷോ കന്യാകുമാരിയില്‍. തുറന്ന വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരുടെയും ആരാധകരുടെയും ഇടയിലേക്ക് സൈക്കിള്‍ ചവിട്ടിയെത്തിയാണ് ജനങ്ങളെ വിജയ് ആവേശം കൊള്ളിച്ചത്. 

ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിച്ചും വിപ്ലവകരമായ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചുമാണ് കന്യാകുമാരിയിലും വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണക്കാരെ പീഡിപ്പിക്കുന്ന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. ഒരു ചെറിയ കാര്യത്തിന് പോലും ജനങ്ങള്‍ ഉദ്യോഗസ്ഥരുടെയും ഭരണകക്ഷി നേതാക്കളുടെയും മുന്നില്‍ കൈനീട്ടേണ്ട അവസ്ഥയാണ്. അഴിമതി താഴെത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെ പടര്‍ന്നുപിടിച്ചിരിക്കുന്നു. ഓരോ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും നിശ്ചിത ശതമാനം 'കട്ട്' (കമ്മീഷന്‍) മന്ത്രിമാരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നും വിജയ് ആരോപിച്ചു. 

ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലെന്നതാണ് ടിവികെയുടെ പ്രധാന വാഗ്ദാനം. സര്‍ക്കാര്‍ പദ്ധതികളും ആനുകൂല്യങ്ങളും പൗരന്മാരുടെ വീട്ടുപടിക്കല്‍ നേരിട്ടെത്തിക്കും. ഇതിനായി ആധാര്‍ മാതൃകയില്‍ ഓരോ പൗരനും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഈ കാര്‍ഡ് വഴി ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തുമെന്ന് വിജയ് ഉറപ്പുനല്‍കി.

Read more topics: # വിജയ്
Vijay cycle flower bomb

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES