Latest News

കുട്ടിക്കാലം മുതല്‍ ഒരുപാട് ഇഷ്ടമായിരുന്നു.. അറിയാതെ സംഭവിച്ചുപോയതാണ്'; മഞ്ജുവാര്യരെ കടന്നുപിടിച്ച് ചുംബിച്ച സംഭവത്തില്‍ ക്ഷമാപണവുമായി  ആരാധിക

Malayalilife
 കുട്ടിക്കാലം മുതല്‍ ഒരുപാട് ഇഷ്ടമായിരുന്നു.. അറിയാതെ സംഭവിച്ചുപോയതാണ്'; മഞ്ജുവാര്യരെ കടന്നുപിടിച്ച് ചുംബിച്ച സംഭവത്തില്‍ ക്ഷമാപണവുമായി  ആരാധിക

പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടന വേദിയില്‍ വെച്ച് മഞ്ജു വാര്യരെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്ത യുവതിയുടെ പ്രവൃത്തിയും അതിനോടുള്ള നടിയുടെ പ്രതികരണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരക്കിനിടയില്‍ വേദിയിലേക്ക് ഓടിക്കയറിയ ആരാധിക അപ്രതീക്ഷിതമായി നടിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും അവതാരകയും ചേര്‍ന്ന് യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ മഞ്ജുവിനെ വിടാന്‍ തയ്യാറായില്ല. പിന്നീട് ''അറിയാതെ സംഭവിച്ചുപോയതാണ്, അത്രയ്ക്കും ഇഷ്ടമായതുകൊണ്ടാണ്'' എന്ന് യുവതി വിശദീകരണം നല്‍കി.

യുവതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുട്ടിക്കാലം മുതല്‍ തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യര്‍ എന്നാണ് യുവതി പറയുന്നത്. ചേച്ചിയെ കണ്ടാല്‍ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണമെന്ന് എല്ലാവരോടും പറയുമായിരുന്നു. എന്നാല്‍ ചേച്ചി തന്റെ മുന്നില്‍ വന്നപ്പോള്‍ അറിയാതെ സംഭവിച്ചുപോയതാണ് എന്നാണ് അവര്‍ കുറിക്കുന്നത്. പോസ്റ്റിന് കമന്റുമായി മഞ്ജു വാര്യരും എത്തി. ഒരുപാട് സ്‌നേഹം നന്ദി എന്നാണ് മഞ്ജു മറുപടിയായി കുറിച്ചത്.

പെട്ടെന്നുണ്ടായ ഈ പ്രവൃത്തിയില്‍ നടി ആദ്യം ഒന്ന് അമ്പരന്നെങ്കിലും, ഉടന്‍ തന്നെ പുഞ്ചിരിയോടെ സാഹചര്യം ശാന്തമാക്കുകയായിരുന്നു. പരിഭ്രാന്തയായ ആരാധികയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച മഞ്ജു, അവരുടെ സ്‌നേഹത്തെ മാനിക്കുന്നുവെന്ന് മറുപടി നല്‍കി. ആരാധന അതിരുകടന്നപ്പോള്‍ ഉണ്ടായ അസ്വസ്ഥത പ്രകടിപ്പിക്കാതെ, തികഞ്ഞ പക്വതയോടെയാണ് താരം അവരോട് സംസാരിച്ചത്. യുവതിയെ വേദിയില്‍ നിന്നും മാറ്റാന്‍ ശ്രമിച്ച ബൗണ്‍സേഴ്‌സിനോട് അവരെ ഉപദ്രവിക്കരുത് എന്ന രീതിയില്‍ മഞ്ജു ആംഗ്യം കാണിച്ചതും ആരാധകരുടെ കൈയടി നേടി.

മഞ്ജു വാര്യരുടെ ഈ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍, സ്‌നേഹത്തിന്റെ പേരിലായാല്‍ പോലും ഒരാളുടെ അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് ശരിയല്ലെന്നും, താരങ്ങളുടെ സുരക്ഷാ കാര്യത്തില്‍ സംഘാടകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഏത് പ്രകോപന സാഹചര്യത്തിലും പതറാതെ നില്‍ക്കുന്ന മഞ്ജുവിന്റെ 'ഗ്രേസ്' ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ട സംഭവമായി ഇതിനെ ആരാധകര്‍ വിലയിരുത്തുന്നു.

manju warrier viral fan incident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES