Latest News

'മദ്യത്തിന്റെ ധൈര്യത്തില്‍ പ്രഭാസ് ആണെന്ന് തോന്നിയിരുന്നു; അത്രയും ശക്തിയും ഊര്‍ജ്ജവും ലഭിക്കുന്നതായി തോന്നി; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ ഇത് പ്രേരിപ്പിച്ചു; മദ്യപാനം നിര്‍ത്താന്‍ കാരണമായത് ആ ചിത്രം; തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

Malayalilife
 'മദ്യത്തിന്റെ ധൈര്യത്തില്‍ പ്രഭാസ് ആണെന്ന് തോന്നിയിരുന്നു; അത്രയും ശക്തിയും ഊര്‍ജ്ജവും ലഭിക്കുന്നതായി തോന്നി; ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ ഇത് പ്രേരിപ്പിച്ചു; മദ്യപാനം നിര്‍ത്താന്‍ കാരണമായത് ആ ചിത്രം; തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

മലയാള സിനിമയില്‍ ഹാസ്യത്തിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും ശ്രദ്ധേയനായ നടന്‍ അജു വര്‍ഗീസ് താന്‍ മദ്യപാനം ഉപേക്ഷിച്ചതിനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു. ജയസൂര്യ നായകനായ 'വെള്ളം' എന്ന ചിത്രം കണ്ടതിന് ശേഷമാണ് താന്‍ മദ്യപാനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. മദ്യപാനം തന്റെ ആരോഗ്യത്തെയും പെരുമാറ്റരീതികളെയും ദോഷകരമായി ബാധിച്ചിരുന്നതായും, അറിയാതെയാണെങ്കിലും അഹങ്കാരി എന്ന പേര് ലഭിക്കാന്‍ ഇത് കാരണമാകുമെന്നും അജു വര്‍ഗീസ് പറഞ്ഞു. 

'മദ്യത്തിന്റെ ധൈര്യത്തില്‍ താന്‍ പ്രഭാസ് ആണെന്ന് തോന്നിയിരുന്നു. അത്രയും ശക്തിയും ഊര്‍ജ്ജവും ലഭിക്കുന്നതായി തോന്നി. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ ഇത് പ്രേരിപ്പിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് കാലത്തെ മദ്യപാനം തമാശയായിരുന്നെങ്കിലും, പക്ഷെ ഒരു ഘട്ടത്തില്‍ അത് മാറി. ലവ് ആക്ഷന്‍ ഡ്രമായൊക്കെ നിര്‍മിക്കുമ്പോള്‍ സ്ട്രസ് വന്നു. സമ്മര്‍ദ്ധം വരുമ്പോള്‍ ഇതിന്റെ തലം മാറും. പ്രതികരിക്കുന്ന രീതി മാറുമെന്നും അജു പറഞ്ഞു. കോവിഡ് കാലത്താണ് താന്‍ 'വെള്ളം' സിനിമ കാണുന്നതെന്നും, തന്റെ കൂടെയുള്ളവരും മാതാപിതാക്കളും ഭാര്യയുമെല്ലാം മദ്യപാനം മോശമാണെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. 

'നമ്മളോട് കരുതലുള്ളവരാണ് അവര്‍. അതിനാല്‍ മുഖത്ത് നോക്കി 'ചേട്ടന്‍ നശിച്ചുപോകും, ഫീല്‍ഡ് ഔട്ടാകും' എന്ന് പറഞ്ഞിട്ടുണ്ട്,' അജു പറഞ്ഞു. ഈ സിനിമ കണ്ടപ്പോള്‍ തന്നില്‍ ഒരുള്‍വിളി ഉണ്ടായെന്നും, സിനിമ കാരണം എന്നതിലുപരി സിനിമ കണ്ടപ്പോള്‍ സ്വയം തോന്നിയ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി
 
സിനിമക്ക് വേണ്ടി ഭക്ഷണം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നും അജു പറയുന്നു,ലവ് ആക്ഷന്‍ ഡ്രാമയുടെ സമയത്ത് ധ്യാന്‍ എന്നെ വിളിച്ച് നല്ല വഴക്ക് പറഞ്ഞു. ആദ്യവും അവസാനവുമായിട്ട് ധ്യാന്‍ എന്നെ തെറിയും വഴക്കും പറഞ്ഞതാണ്. നല്ല വണ്ണമുണ്ടെന്ന് പറഞ്ഞ് അവനെ എന്നെ കൊന്നു. അന്ന് പോയി ഞാന്‍ ഒന്ന് മെലിഞ്ഞു. അത് ആ സിനിമക്ക് ഗുണം ചെയ്തു.
അഹമ്മദ് പറഞ്ഞിട്ട് കേരള ക്രൈം ഫയല്‍സിന് വേണ്ടി മെലിഞ്ഞു. ഇതിന് മുമ്പ് തട്ടത്തിന് മറയത്തിന് വേണ്ടിയും ഞാന്‍ എന്റെ ശരീരം ശ്രദ്ധിച്ചു. പക്ഷേ അത് നിലനിര്‍ത്താന്‍ എനിക്ക് ബുദ്ധിമുട്ടാണെന്നും ധ്യാന്‍ പറയുന്നു.

ആ ജോലി കഴിയുമ്പോള്‍ റോള്‍ ചെയ്ത് കഴിഞ്ഞല്ലോ, ഇനിയും തിരിച്ച് വണ്ണം വെച്ചാലെ മിന്നല്‍ മുരളി പോലെ ഒരു സിനിമ ചെയ്യാന്‍ കഴിയുകയുള്ളു, എന്നൊരു കാഴ്ച്ചപാട് എനിക്കുണ്ട്. ഇതൊരു ലേസി എസ്‌കേപ്പിസമാണ് പക്ഷേ ഞാന്‍ അതില്‍ നിന്ന് ഇപ്പോഴും മോചിതനായിട്ടില്ല,7; അജു വര്‍ഗീസ് പറയുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടനാണ് അജു വര്‍ഗീസ്. ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ച അജു തുടക്കത്തില്‍ സൈഡ് റോളുകളിലാണ് തിളങ്ങിയത്. പിന്നീട് ക്യാരക്ടര്‍ റോളുകളും ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
 

aju varghese talks about food and drinks

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES