ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍ ഇന്ന് രാവിലെ ഗുരുവായൂരപ്പ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തി. രാവിലെ 7.45ന് ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങിയ താരം, കാര്‍ മാര്‍ഗം ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തി.
ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ സ്വീകരണം നല്‍കി. ചെറു വിശ്രമത്തിന് ശേഷം ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാലിന്റെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ ക്ഷേത്രത്തിലേക്ക് നടന്നു. കേരളീയ വേഷമായ ജൂബയും മുണ്ടും ധരിച്ചായിരുന്നു അക്ഷയ് കുമാറിന്റെ ദര്‍ശനം.
കാണിക്കയിട്ട് പ്രാര്‍ത്ഥന കഴിഞ്ഞ് രാവിലെ 8.30ഓടെ താരം ക്ഷേത്രത്തില്‍ നിന്ന് മടങ്ങി.