തന്റെ ബാല്യത്തെ കുറിച്ചും കരിയറിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ആപ് കി അദാലത്ത് എന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തലുകള്‍. പഠനത്തില്‍ താന്‍ അത്ര മിടുക്കനായിരുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു. ഏഴാം ക്ലാസില്‍ തോറ്റപ്പോഴും, ഭാവിയില്‍ എന്താകണമെന്ന ചോദ്യം നേരിട്ടപ്പോള്‍, ''ഒരു നടനാകണം'' എന്നായിരുന്നു തന്റെ മറുപടി. സിനിമയിലെത്തിയത് ആ സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണമാണെന്നും അക്ഷയ് പറഞ്ഞു.
സെറ്റുകളില്‍ വാച്ചുകള്‍ മോഷ്ടിക്കുന്ന തന്റെ വിചിത്ര ശീലത്തെയും താരം തുറന്നുപറഞ്ഞു. ''എനിക്ക് ഒരു പ്രത്യേക ഞരമ്പുണ്ട്, അത് അമര്‍ത്തിയാല്‍ ആരും അറിയാതെ വാച്ചുകള്‍ എടുത്തുകളയാന്‍ കഴിയും. പക്ഷേ, അത് ഭാര്യ ട്വിങ്കിള്‍ ഖന്നയില്‍ ഒരിക്കലും പരീക്ഷിച്ചിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്താല്‍ അവള്‍ എന്റെ ജീവനെടുക്കും,'' എന്ന് താരം തമാശയായി മറുപടി നല്‍കി.
പുതിയ ചിത്രം ജോളി LLB 3ന്റെ പ്രചരണത്തിലാണ് അക്ഷയ് കുമാര്‍ തിരക്കിലായത്. സുഭാഷ് കപൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ഷാദ് വാര്‍സി, ഹുമ ഖുറേഷി, സൗരഭ് ശുക്ല, ഗജ്രാജ് റാവു, സീമ ബിശ്വാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.