പതിനൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ അലംകൃതയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ പൃഥ്വിരാജും സുപ്രിയയും. മകളുടെ ചിത്രങ്ങള്‍ അങ്ങനെ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നവരല്ല പൃഥ്വിയും സുപ്രിയയും. മകളുടെ പിറന്നാളിനു മാത്രമാണ് പൃഥിയും സുപ്രിയയും അല്ലിയുടെ മുഖം വ്യക്തമാവുന്ന ചിത്രങ്ങള്‍ പങ്കിടാറുള്ളത്. ഇപ്പോളിതാ മകളുടെ പുതിയ ചിത്രങ്ങളുമായാണ് താരദമ്പതികള്‍ ആശംസയറിയിച്ചത്.
എന്റെ പാര്‍ട്ട് ടൈം ബിഗ് സഹോദരി, ചിലപ്പോള്‍ അമ്മ, മുഴുവന്‍ സമയ തെറാപിസ്റ്റ്, ഇടയ്ക്കിടെ മകള്‍, ജന്മദിനാശംസകള്‍! ഞാന്‍ നിന്നെ സ്നേഹിക്കുന്നു, പഴയതുപോലെ, നീ എന്നേക്കും എന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായിരിക്കും! മമ്മയും ഡാഡയും നിന്നെക്കുറിച്ച് ഓര്‍ത്ത് വളരെയധികം അഭിമാനിക്കുന്നു, നീ എപ്പോഴും ഞങ്ങളുടെ സൂര്യപ്രകാശമായിരിക്കും!', പൃഥ്വിരാജ് കുറിച്ചു. സുപ്രിയയും മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുളള പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
സുപ്രിയയും മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ ഗോള്‍ഡന്‍ ഗേള്‍ അല്ലിയ്ക്ക് ജന്മദിനാശംസകള്‍. നിനക്ക് 11 വയസ്സായെന്നും നീ നിന്റെ ടീനേജ് വര്‍ഷങ്ങളിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്നും വിശ്വസിക്കാനാവുന്നില്ല. നീ ദയയും സഹാനുഭൂതിയുമുള്ള ഒരു കൊച്ചുകുട്ടിയായി വളരുന്നത് കാണുന്നത് വളരെ സന്തോഷകരമാണ്. ഡാഡയും മമ്മയും നിന്നെചൊല്ലി വളരെയധികം അഭിമാനിക്കുന്നു, നിനക്ക് ലോകത്തിലെ എല്ലാ സ്‌നേഹവും ഭാഗ്യവും ഞങ്ങള്‍ നേരുന്നു! ജന്മദിനാശംസകള്‍ ആലി.'
അതേസമയം, അല്ലിയുടെ പുസ്തകം വായനയും ചെറിയ കുറിപ്പുകളുമൊക്കെ പൃഥ്വിരാജും സുപ്രിയയും ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. എമ്പുരാനിലൂടെ അലംകൃത സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. സിനിമയിലെ എമ്പുരാനേ എന്ന പാട്ടിലെ കുട്ടിയുടെ ഭാഗം പാടിയിരിക്കുന്നത് അലംകൃതയായിരുന്നു. എമ്പുരാന്റെ തീം സോങ് ഇന്ദ്രജിത്-പൂര്‍ണിമ ദമ്പതികളുടെ മകള്‍ പ്രാര്‍ഥനയാണ് ആലപിച്ചത്