മലയാളി പ്രേക്ഷക ഹ്യദയം കീഴടക്കിയ ചിത്രമാണ് മുക്കുവരുടെ കഥ പറയുന്ന "അമരം" . ചിത്രത്തില്‍ മികവാര്‍ന്ന അഭിനയമാണ് മമ്മൂട്ടി കാഴ്ചവയ്ച്ചിരുന്നത് . എന്നാല്‍ മമ്മൂട്ടിയുടെ അഭിനയത്തിന് അന്ന് ദേശീയ അവാര്‍ഡ് കിട്ടിയില്ല എന്ന സങ്കടം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി കെപിഎസി ലളിത .
ഏറ്റവും മികവാര്‍ന്ന സിനിമകളില്‍ ഒന്നാണ് അമരം . സിനിമയില്‍ മോശം എന്ന് എടുത്ത് പറയത്തക്കതായി ഒന്നും തന്നെ ഇല്ല . ചിത്രത്തിലെ പാട്ടുകള്‍ മികച്ചു തന്നെ നില്‍ക്കുകയും ചെയ്തിരുന്നു . ചിത്രത്തിനായി ക്യാമറ ചെയ്്തിരുന്നത് മധു അമ്പാട്ടായിരുന്നു . എല്ലാം ഒന്നൊന്നിന് മെച്ചം . എന്നാല്‍ ഏറ്റവും സങ്കടമായി മാറിയത് മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചില്ല എന്നായിരുന്നു . അത്ര തന്നെ ഗംഭീരമായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ അഭിനയം.ഓരോ ഷോട്ടും മികവുറ്റതായിരുന്നു . പ്രത്യേകമായി എടുത്ത് പറയുകയാണെങ്കില്‍ മകള്‍ പോയതിന് ശേഷം കളളുകുടിച്ചിട്ട് അവന്‍ കടലില്‍ പോയിട്ട് ഒരു കൊമ്പനെ പിടിച്ചുകൊണ്ട് വരട്ടെ , അപ്പോള്‍ ഞാന്‍ സമ്മതിക്കാം അവന്‍ നല്ലൊരു അരയനാണെന്ന് എന്ന് പറഞ്ഞ് നടന്നുപോകുന്ന സിനുണ്ട്
അവാര്‍ഡ് നല്‍കാതിരിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടാകാം .കിട്ടാന്‍ ഒരു കാരണം തന്നെ മതി . മമ്മുട്ടി ചിത്രത്തില്‍ അഭിനയിച്ച പോലെ ഇന്നും ആര്‍ക്കെങ്കിലും അഭിനയിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട് . മകള്‍ വിവാഹിതയായി അപ്പുറത്ത് വന്നുകയറുന്ന സീന്‍ ഓര്‍ത്താല്‍ മതിയാകും .ഒരു ബഹളവും ഇല്ല . നിശബ്ദമാണ് . മുറ്റത്ത് നിന്ന് അത് കണ്ടിട്ട് അകത്ത് കയറിവന്ന് ആ സങ്കടം കാണിക്കുന്ന രംഗങ്ങളൊക്കെ മനസ്സില്‍ നിന്നും ഇന്നും മായുന്നതേയില്ല എന്ന് കെപിഎസി ലളിത അഭിമുഖത്തില്‍ പറഞ്ഞു .