പ്രത്യേകിച്ച് എന്തെങ്കിലും അഭിനയ പാരമ്പര്യമോ ഗോഡ്ഫാദറോ ഒന്നുമില്ലാതെ കരിയറില്‍ ശോഭിച്ച നിരവധി താരങ്ങളുണ്ട്. അത്തരത്തില്‍ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമൃത നായര്‍. കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രമായിരുന്നു അമൃതയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. അതിന്റെ നെറുകയില്‍ നില്‍ക്കവേയാണ് നടി പരമ്പരയില്‍ നിന്നും പിന്മാറുന്നതും മറ്റു സീരിയലുകളിലേക്ക് ചേക്കേറുന്നതും. എന്നാല്‍ അതത്ര ക്ലിക്കായില്ല. അതിനുശേഷം നിരവധി പരമ്പരകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും ഇപ്പോഴും കുടുംബവിളക്കിലെ ശീതളായിട്ടാണ് അമൃത അറിയപ്പെടുന്നത്. ഇപ്പോഴിതാ, നടി തന്റെ ജീവിതത്തിലെ മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്ക് കൂടി കടന്നിരിക്കുകയാണ്. ഇന്‍സ്റ്റാ വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബിഗ് ബോസിലേക്ക് എന്നാണ് താരം പറയാതെ പറയുന്നത്.
അമ്മയെയും അനിയനെയും കൂട്ടി നടി കൊച്ചിയിലേക്ക് പോയത്. മീറ്റിങ് എന്നാണ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. തനിക്ക് ഒട്ടും പരിചയം ഇല്ലാത്ത മേഖലയിലേക്ക് കൈ വെക്കാന്‍ പോകുവാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. നമ്മുടെ ഒക്കെ ലൈഫില്‍ നല്ലതും സംഭവിക്കാറും ഉണ്ട് മോശവും സംഭവിക്കാറുണ്ട്. ഇതെല്ലം തരണം ചെയ്യതാണ് എല്ലാവരും ലൈഫിലേക്ക് മുന്നോട്ട് പോകുന്നത്. പക്ഷേ അതെല്ലം നമ്മള്‍ എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അമ്മയെയും അനിയനെയും കൂട്ടി കൊച്ചി വരെ പോകുകയാണ്. ഒരു മീറ്റിങ്ങിന് വേണ്ടിയാണ് പോകുന്നത്. തന്റെ ലൈഫിലെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യത്തിനാണ് താരം പോകുന്നത് എന്ന് വീഡിയോയില്‍ പറയുന്നു.
ഈ യാത്രയില്‍ ചിലപ്പോ ഗുഡ് ന്യൂസ് ആയിരിക്കാം, അല്ലെങ്കില്‍ ബാഡ് ന്യൂസ് ആയിരിക്കാം. എന്തായാലും എനിക്ക് കുഴപ്പം ഇല്ല. എങ്കിലും ഒട്ടും പരിചയം ഇല്ലാത്ത മേഖലയിലേക്കാണ് പോകുന്നത്. അതിന്റെ ഒരു ടെന്‍ഷന്‍ ഉണ്ട്. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നും അറിയില്ല. എന്തായാലും അവരുടെ സപ്പോര്‍ട്ട് ഉണ്ടാകുമെന്നാണ് വിചാരിക്കുന്നത്. മീറ്റിങ് കഴിഞ്ഞു. മറുഭാഗത്ത് നിന്നും ഗുഡ് ന്യൂസ് ആണെന്നും. ഇനി അതിന്റെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും താരം പറഞ്ഞു. ഇനി ഉള്ള കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം എന്നും താരം പറഞ്ഞു. ഇതിന്റെ താഴെ നിരവധി ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ഏറ്റവും വലിയ സുഹൃത്തായ സീരിയല്‍ താരം റെബേക്ക തന്നെ ബിഗ് ബോസ് എന്ന് കമന്റ് ചെയ്തിട്ടുണ്ട്. അപ്പോള്‍ താരം ബിഗ് ബോസിലേക്ക് പോകുകയാണെന്നാണ് പറയാതെ പറയുന്നത്. എല്ലാവരും താരത്തിന് ആശംസകളും നേര്‍ന്നിട്ടുണ്ട്.
അച്ഛന്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അമ്മ വളര്‍ത്തിയ മകളാണ് അമൃത നായര്‍. ഒരു സഹോദരനും നടിയ്ക്കുണ്ട്. വളരെ കഷ്ടപ്പെട്ട് ഉയരങ്ങളിലേക്ക് വളരുകയാണ് താനെന്നും അവിടെ തന്നെ തളര്‍ത്താനും തകര്‍ക്കാനുമൊക്കെ ശ്രമിച്ചത് കൂടെ നിന്ന സുഹൃത്തുക്കള്‍ തന്നെയാണെന്നും നടി വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ പല അനുഭവങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ബാധിക്കാതെ മുന്നോട്ട് പോവുകയാണ്. അതേ സമയം അമൃതയുടെ സൗന്ദര്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല കഥകളും പ്രചരിച്ചിരുന്നു.
അതിന് കാരണമായത് നടിയുടെ പഴയൊരു ഫോട്ടോ വൈറലായതാണ്. കോളേജില്‍ പഠിക്കുമ്പോഴോ മറ്റോ എടുത്ത ചിത്രം നടി തന്നെയാണ് മുന്‍പൊരിക്കല്‍ പുറത്ത് വിട്ടത്. അമൃതയുടെ ഇപ്പോഴത്തെ ലുക്ക് കൂടി ചേര്‍ത്ത് പഴയ ഫോട്ടോ കാണുമ്പോള്‍ വളരെ വ്യത്യാസം തോന്നും. മുന്‍പ് നിറം കുറച്ച് കുറവായിരുന്നെങ്കില്‍ അതില്‍ നിന്നെല്ലാം വലിയ മാറ്റമാണ് നടിയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഗ്ലൂട്ടാത്തയോണ്‍ ടാബ്ലെറ്റ് കഴിച്ചതാണ് തനിക്കിങ്ങനൊരു മാറ്റം വരാന്‍ കാരണമെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു. മുന്‍പൊന്നും സൗന്ദര്യം സംരക്ഷിക്കാന്‍ വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്യാറില്ലായിരുന്നു. എന്നാലിപ്പോള്‍ അതിനും കെയര്‍ കൊടുത്ത് തുടങ്ങി. അങ്ങനെയാണ് വലിയൊരു മാറ്റം സംഭവിച്ചതെന്നും അതല്ലാതെ വലിയ ട്രീറ്റ്‌മെന്റിന് താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നടി പറഞ്ഞത്.