Latest News

എ ആർ റഹ്മാൻ സാറിനെ ആണ് കേക്കിൽ ഉദ്ദേശിച്ചത് ഗായ്‌സ്; അനിയത്തി അഭിരാമി നല്കിയ സര്‍പ്രൈസ് പിറന്നാള്‍ കേക്കിലുള്ള പുരുഷന്‍ ആരെന്ന പറഞ്ഞ് അമൃത സുരേഷ്‌

Malayalilife
എ ആർ റഹ്മാൻ സാറിനെ ആണ് കേക്കിൽ ഉദ്ദേശിച്ചത് ഗായ്‌സ്; അനിയത്തി അഭിരാമി നല്കിയ സര്‍പ്രൈസ് പിറന്നാള്‍ കേക്കിലുള്ള പുരുഷന്‍ ആരെന്ന പറഞ്ഞ് അമൃത സുരേഷ്‌

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പിറന്നാള്‍ കേക്കുമായി നില്‍ക്കുന്ന അമൃത സുരേഷിനെയാണ് ചിത്രത്തില്‍ കാണാന്‍ പറ്റുന്നത്. അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷ് നല്‍കിയ കേക്കാണ് ചിത്രത്തിന്റെ ഹൈലേറ്റ്. കേക്കില്‍ പാട്ടുപാടുന്ന ഒരു സ്ത്രീയെയും പുറകിലായി മേശമേല്‍ ഇരിക്കുന്ന ഒരു പുരുഷനെയും കാണാം.

പുരുഷന്റെ അരികിലും ഒരു മൈക്ക് കാണാം. ചിത്രത്തിനൊപ്പം നല്‍കിയ ക്യാപ്ഷനാണ് മറ്റൊരു ഹൈലേറ്റ്. 'എ ആര്‍ റഹ്മാന്‍ സാറിനെ ആണ് കേക്കില്‍ ഉദ്ദേശിച്ചത് ഗായ്സ്.കേക്ക് ഐഡിയ ബൈ മൈ ഒണ്‍ ആന്റ് ഒണ്‍ലി അഭി. ഹാപ്പി ബര്‍ത്ത്ഡേ ടു മി' -എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

'പറഞ്ഞത് നന്നായി, കോടതിയിലെ ജഡ്ജിയെ പോലെ തോന്നി',പറഞ്ഞത് ഏതായാലും നന്നായി. അധികം ബുദ്ധിമുട്ടിയില്ല', 'റഹ്മാന്‍ സാര്‍ അറിഞ്ഞാലും ക്ഷമിച്ചു കൊള്ളും ആള് പാവമാണ്', 'ഓഹോ ഞാന്‍ വിചാരിച്ചു അലിന്‍ ജോസ് പെരേര ആണെന്ന്' തുടങ്ങിയ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.


 

amrutha suresh birthday cake

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES