Latest News

മാമാങ്കത്തില്‍ നായികയായി എത്തുന്നത് അനു സിത്താര

Malayalilife
 മാമാങ്കത്തില്‍ നായികയായി എത്തുന്നത് അനു സിത്താര

സിനിമ അണിയറയില്‍ ഒരുങ്ങുന്നു എന്ന് അറിഞ്ഞ അന്ന് മുതല്‍ ത്‌ന്നെ വിവാദങ്ങളില്‍ ഇടം പിടിച്ച സിനിമയാണ് മാമാങ്കം.യോദ്ധാവിന്റെ വേഷം ചെയ്യാന്‍ ഒരു വര്‍ഷം കഠിനാധ്വാനം നടത്തിയ ധ്രുവനെ പുറത്താക്കിയത് മുതലാണ് മാമാങ്കത്തിലെ അങ്കക്കലി പുറത്തു വരുന്നത്. 
ഏറ്റവും ഒടുവിലായി നായിക അനു സിതാര ചിത്രത്തില്‍ ചേര്‍ന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി താരം തന്നെയാണ് വാര്‍ത്ത പുറത്തു വിട്ടത്. ഉണ്ണി മുകുന്ദന് ശേഷം മാമാങ്കത്തിന്റെ ഭാഗമാവുന്ന അടുത്ത വ്യക്തിയാണ് താരമാണ് അനു സിത്താര.

 1999 മുതല്‍ ചിത്രത്തിനായി ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തല്‍മണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. സിനിമയില്‍ പുറത്താക്കല്‍ തീരുമാനവും തിരിച്ചെത്തല്‍ തീരുമാനവും സജീവ് പിള്ള അറിഞ്ഞിരുന്നില്ല.2010ല്‍ രജിസ്റ്റര്‍ ചെയ്ത സിനിമയാണ് മമാങ്കം.താപ്പാനയുടെ ചിത്രീകരണ വേളയില്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട് കഥ പറഞ്ഞു തുടങ്ങി. 40 കോടി മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിക്കുന്നത്. 

anu-sithara-joins-mamankam-as-actress

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES