വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് അനുമോള്‍ . പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയര്‍ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോള്‍ അരങ്ങേറ്റം കുറിച്ചത്. പി ബാലചന്ദ്രന്റെ 'ഇവന്‍ മേഘരൂപന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
തന്റെ വിശേഷങ്ങളൊക്കെ സോഷ്യല്‍മീഡിയ വഴി പങ്ക് വക്കാറുള്ള നടി പങ്ക് വച്ച വീഡിയോയാണ് ഇപ്പോള്‍ ശ്ര്ദ്ധ നേടുന്നത്. തന്റെ വീട്ടിലെത്തിയ
പുളളുവന്‍ പാട്ടുകാരിയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. വീഡിയോ പങ്കുവെച്ച് നടി അനുമോള്‍. ഇത്തരം ആചാരങ്ങളില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും പുളളുവന്‍പാട്ട് പ്രത്യേക ഊര്‍ജം തരാറുണ്ടെന്നും അനുമോള്‍ കുറിച്ചു. 'പുളളുവന്‍പാട്ട് പാടുന്ന ചേച്ചി വീട്ടില്‍ വന്നു.
ഇത്തരം ആചാരങ്ങളില്‍ വിശ്വസിക്കുന്ന പെണ്ണാണ് ഞാന്‍. ഈ കല എന്നും നിലനില്‍ക്കണമെന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഒരു കുട്ടിയായിരുന്നപ്പോള്‍ മുതല്‍ കൗമാര കാലത്തിലും ഇപ്പോഴും നാവേറുപാട്ട് എനിക്ക് പുതിയ ഊര്‍ജം തരും. എന്നെ ശുദ്ധീകരിക്കുകയും എന്നില്‍ സമാധാനം നിറയ്ക്കുകയും ചെയ്യും' അനുമോള്‍ കുറിച്ചു.