നടി അനുപമ പരമേശ്വരന്‍ അഭിമുഖത്തില്‍ പങ്ക് വച്ച തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ദുരുപയോഗം ചെയ്തതിനെതിരെ രംഗത്ത്. തന്റെ മരണപ്പെട്ട സുഹൃത്തിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിലുള്ള വേദനയും നിരാശയും അവര്‍ പങ്കുവെച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില പരാമര്‍ശങ്ങളില്‍ അനുപമ അതൃപ്തി അറിയിച്ചു.
എക്‌സ്‌പെയര്‍ഡ് (കാലഹരണപ്പെട്ടു) എന്ന വാക്കാണ് സുഹൃത്ത് മരിച്ചു എന്ന് പറയാന്‍ അനുപമ ഉപയോഗിച്ചത്. ഇതടക്കം നടിയുടെ വാക്കുകള്‍ക്ക് ആണ് വിമര്‍ശനം നേരിട്ടത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ അനുപമ പ്രതികരണവുമായി രംഗത്തെത്തി. 'ഈ വീഡിയോയ്ക്ക് താഴെയുള്ള നെഗറ്റിവിറ്റി എന്നെ ശരിക്കും ഞെട്ടിച്ചു. ഒരുപാട് കമന്റുകള്‍ ഞാന്‍ വായിച്ചു. ആളുകള്‍ പറയുന്നത് എനിക്ക് സഹാനുഭൂതി ഇല്ലെന്നും കാലഹരണപ്പെട്ടു എന്ന വാ?ക്ക് ഉപയോ?ഗിച്ചത് തെറ്റാണെന്നുമാണ്. പക്ഷെ ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇരുന്ന് കരയണോ??? അത് ഞാന്‍ അനുഭവിച്ച വിഷമത്തെ നിങ്ങളെ ബോധ്യപ്പെടുത്തുമോ? ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണ്. നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യം എന്താണെന്നായിരുന്നു ഇന്റര്‍വ്യൂവിലെ ചോദ്യം.
ഞാന്‍ ഒരു നടിയാണ്''സഹതാപം വേണമെങ്കില്‍ എളുപ്പത്തില്‍ കരയാനും ഇതേ കാര്യം നാടകീയമായി പറയാനും സാധിക്കും. പക്ഷെ അതിലല്ല കാര്യം. ജീവിതത്തില്‍ നമ്മള്‍ സ്‌നേ?ഹിക്കുന്ന ആളുകളെ നമുക്ക് നഷ്ടപ്പെടും. തകര്‍ന്ന് പോകുകയും വിലപിക്കുകയും കുറ്റബോധം വഹിക്കുകയും ചെയ്യും. പക്ഷെ എങ്ങനെയെങ്കിലും നമ്മള്‍ മുന്നോട്ട് പോകണം. ഓരോ നിമിഷവും നമ്മെ പഠിപ്പിക്കുന്നു. ഓരോ തെറ്റും നമ്മളെ രൂപപ്പെടുത്തുന്നു. അതാണ് നമ്മളെ മനുഷ്യരാക്കുന്നത്. ഇത് ഉണങ്ങിക്കൊണ്ടിരിക്കുന്ന മുറിവാണ്. അത് ഉണങ്ങട്ടെ! ജീവിക്കൂ, ജീവിക്കാനനുവ?ദിക്കൂ' എന്നാണ് അനുപമയുടെ കമന്റ്.
'കുറേക്കാലമായി അടുപ്പമില്ലാത്ത ഒരു സുഹൃത്ത് എനിക്ക് മെസേജ് അയച്ചു. എന്തിനാണിപ്പോള്‍ മെസേജ് അയച്ചതെന്ന് എനിക്ക് തോന്നി. രണ്ട് ദിവസം മുമ്പ് ഞാനവനെ യാദൃശ്ചികമായി കണ്ടിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് മെസേജ് അയച്ചു. എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ എന്ന് കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞ് അവന്‍ മരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. അത് എനിക്കറിയില്ലായിരുന്നു. അവസാനം എനിക്കാണ് മെസേജ് അയച്ചത്. ഞാന്‍ മറുപടി അയച്ചതുമില്ല. അതെന്നെ വല്ലാതെ ഭയപ്പെടുത്തി' 'നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി വഴക്കിട്ട് പിന്നീട് മിണ്ടാതായ ശേഷം അവര്‍ക്കോ നമുക്കോ എന്തെങ്കിലും സംഭവിക്കുന്നത് മോശം ഓര്‍മയായി നിലനില്‍ക്കും' എന്നാണ് അനുപമ പരമേശ്വരന്‍ അഭിമുഖത്തില്‍ പങ്ക് വച്ചത്
ഈ പരാമര്‍ശം വൈറലായതോടെ നിരവധി അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു. അനുപമ ഒട്ടും അനുകമ്പയില്ലാതെയാണ് സംസാരിച്ചതെന്ന വിമര്‍ശനങ്ങളാണ് കൂടുതലും. അനുപമയുടെ വാക്കുകളില്‍ പശ്ചാത്താപമോ സഹാനുഭൂതിയോ ദയയോ ഇല്ല, മനോഹരമായ എല്ലാ മുഖങ്ങള്‍ക്കും മനോഹരമായ ഹൃദയം ആയിരിക്കണമെന്നില്ല എന്നിങ്ങനെ കമന്റുകള്‍ വന്നുവെന്നും താരം പറയുന്നു.