ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് യുവ നായികമാരില്‍ ശ്രദ്ധേയയായ അനുശ്രീ. ഏത് കാര്യത്തിനും ഏത് സമയത്തും കുടുംബത്തെ പോലെ കരുതി സമീപിക്കാന്‍ കഴിയുന്ന ആളാണ് ദിലീപ് എന്ന് അനുശ്രീ പറയുന്നു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുശ്രീ ദിലീപിനെക്കുറിച്ച് സംസാരിച്ചത്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ദിലീപുമായി നല്ല സൗഹൃതമാണ് ഉള്ളതെന്നും അനുശ്രീ പറയുന്നു. ദിലീപേട്ടന്‍ കുടുംബം പോലെയാണ്.
എന്തുണ്ടെങ്കിലും അതിനി വിഷമമാണെങ്കിലും എന്തും പറയാനായിട്ട് എനിക്ക് സ്‌പെയ്‌സ് തന്നിരിക്കുന്ന ഒരാളാണ്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് എനിക്ക് കുറച്ച് ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടായിരുന്നു. ഷൂട്ടിന്റെ സമയത്തൊക്കെ ദിലീപേട്ടന്‍ ഒത്തിരി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ ഒരു സ്‌നേഹമാണ് എന്നെ അദ്ദേഹത്തോട് കൂടുതല്‍ അടുപ്പിച്ചത്. പക്ഷേ ഇത്ര വര്‍ഷം കഴിഞ്ഞിട്ടും അതങ്ങനെ തന്നെ പോകുന്നുണ്ട്. ദിലീപേട്ടന്റെ മാനേജറും ഡ്രൈവറുമായ അപ്പുണ്ണി ചേട്ടന്‍ ഞങ്ങളുടെ ബാച്ചിലാണ്. ഞങ്ങള്‍ കുടജാദ്രിയൊക്കെ പോയിട്ടുണ്ട്. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ താന്‍ ദിലീപേട്ടനെ വിളിക്കുമെന്നും അനുശ്രീ പറയുന്നു.
പ്രൊഫഷണലി ആണെങ്കിലും പേഴ്‌സണലി ആണെങ്കിലും, ഏത് കാര്യത്തിനും ഏത് സമയത്തും എന്റെ കുടുംബത്തെ പോലെ കരുതാന്‍ പറ്റുന്ന ആളാണ് ദിലീപേട്ടന്‍. ഒരാളോട് എങ്ങനെ സഹകരിക്കുന്നവെന്നതാണ് ദിലീപേട്ടനില്‍ നിന്നും പഠിക്കാനുള്ളത്. പ്രൊഫഷണല്‍ സ്‌പെയ്‌സ് മാത്രമല്ലാതെ ഒരു പേഴ്‌സണല്‍ സ്‌പെയ്‌സിലേക്ക് മറ്റുള്ളവരെ കൊണ്ട് വരാന്‍ അദ്ദേഹത്തിനാവും. ഒരാളെ പേഴ്‌സണല്‍ സ്‌പെയ്‌സിലേക്ക് കൊണ്ട് വന്ന് കരുതല്‍ കൊടുക്കാന്‍ പറ്റുന്നത് പുള്ളിയില്‍ നിന്ന് കണ്ട് പഠിക്കേണ്ടതാണ്.