അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് അപ്പാനി ശരത്. മികച്ച കഥാപാത്രങ്ങള്‍ സമ്മാനിക്കുന്ന താരം ഇപ്പോഴിതാ തങ്ങള്‍ മൂന്നാമത്തെ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷം പങ്കിട്ടിരിക്കുകയാണ്.
ഒരു ക്യൂട്ട് വീഡിയോയിലൂടെയാണ് തങ്ങളുടെ മൂന്നാമത്തെ സന്തോഷത്തിന്റെ വരവിനായി കാത്തിരിക്കുന്നു എന്ന് താരം അറിയിച്ചത്. ''നാല് ഹൃദയങ്ങളില്‍ നിന്ന് അഞ്ചിലേക്ക്...ഉള്ളില്‍ വളരുന്ന ഒരു ചെറിയ ജീവിതം, അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വലിയ സ്‌നേഹം...ഈ നിമിഷമാണ് എല്ലാം...'' എന്ന ക്യാപ്ഷനൊപ്പമാണ് താരത്തിന്റെ വീഡിയോ.
വീഡിയോയില്‍ ശരത്തും ഭാര്യയും ഒരുമിച്ചുള്ള റൊമാന്റിക് നിമിഷങ്ങളും രണ്ടു മക്കള്‍ അമ്മയുടെ ബേബി ബമ്പില്‍ ഉമ്മവയ്ക്കുന്നതും അച്ഛനും അമ്മയും മക്കളും ഒരുമിച്ചുള്ള ക്യൂട്ട് മൊമന്റുകളും കാണാം. സഹതാരങ്ങളും ആരാധകരുമെല്ലാം താരത്തിന് ആശംസകളും കുറിക്കുന്നുണ്ട്. ശ്വേത മേനോനും ഷഹീന്‍ സിദ്ദിഖും ശ്രീവിദ്യ മുല്ലച്ചേരി?യുമൊക്കെ ആശംസകള്‍ കുറിച്ചിട്ടുണ്ട്.
മികച്ച കഥാപാത്രങ്ങളിലൂടെയും ജനശ്രദ്ധ നേടിയ സിനിമകളിലൂടെയും അപ്പാനി ശരത് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് അപ്പാനി ശരത്.