പൊന്നിയിന്‍ സെല്‍വന്‍-2 സിനിമയില്‍ എ.ആര്‍.റഹ്മാന്‍ റഹ്മാനും നിര്‍മാതാക്കളും പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സിനിമയിലെ 'വീര രാജ വീര' എന്ന പാട്ട് ശിവ് സ്തുതി എന്ന ഗാനത്തിന്റെ പകര്‍പ്പാണെന്ന പരാതിയില്‍ രണ്ടു കോടി രൂപ കെട്ടിവെക്കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് സി. ഹരിശങ്കര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
പരാതിയില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. തന്റെ പിതാവ് നാസിര്‍ ഫയീസുദ്ദീന്‍ ദാഗറും അദ്ദേഹത്തിന്റെ സഹോദരന്‍ സഹീറുദ്ദീന്‍ ദാഗറും ചിട്ടപ്പെടുത്തിയ ഗാനമാണ് സിനിമയില്‍ ഉപയോഗിച്ചതെന്നുകാട്ടി ഫയിസ് വസീഫുദ്ദീന്‍ ദാഗര്‍ എന്ന ഗായകനാണ് പകര്‍പ്പവകാശലംഘനത്തിന് പരാതി നല്‍കിയത്.
'വീര രാജ വീര...' എന്ന പാട്ടിന്റെ വരികള്‍ വ്യത്യസ്തമാണെങ്കിലും ശിവസ്തുതിയുമായി സാമ്യമുള്ള സംഗീതമാണെന്നാണ് ആരോപണം. ഈ ആരോപണം റഹ്മാന്‍ നിഷേധിച്ചു. ശിവസ്തുതി പരമ്പരാഗത സൃഷ്ടിയാണെന്ന് റഹ്മാന്‍ വാദിച്ചു......