ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ തന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്‌കാരമാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. മികച്ച നടനുള്ള പുരസ്‌കാരം ''ജവാന്‍'' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ലഭിച്ചിരിക്കുന്നത്. 33 വര്‍ഷത്തില്‍ സിനിമയില്‍ സജീവമയിട്ടുള്ള താരത്തിന്റെ ആദ്യത്തെ നാഷണല്‍ അവാര്‍ഡാണ് ഇത് എന്നത് വളരെ ശ്രദ്ധേയമാണ്.
ചടങ്ങില്‍ കേന്ദ്ര പാനല്‍ ജൂറിയുടെ അംഗമായിരുന്ന ഒഡിയ ചലച്ചിത്രരംഗത്തും ഹിന്ദി ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയയായ നടി പ്രകൃതി മിശ്രയും പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാനുമായി ഹസ്തദാനം നടത്തിയ അതുല്യ അനുഭവത്തിന്റെ ദൃശ്യങ്ങളും, ഹൃദയസ്പര്‍ശിയായ കുറിപ്പും പ്രകൃതി മിശ്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രകൃതി മിശ്രയുടെ കുറിപ്പില്‍ പറയുന്നത്: ''ജൂറിയിലെ പതിനൊന്ന് അംഗങ്ങളില്‍ ഒരാളായി തിരഞ്ഞെടുത്തപ്പോള്‍, ഷാരൂഖിന്റെ കാത്തിരിപ്പും അര്‍ഹതയും ഉള്ള ആദ്യ ദേശീയ അവാര്‍ഡ് സമ്മാനിക്കുന്ന നിമിഷത്തിന്റെ ഭാഗമായത് എനിക്ക് വളരെ പ്രസക്തിയുള്ള അനുഭവമായി.'' ഷാരൂഖിന്റെ വിനയം, കഠിനാധ്വാനം, കലാകാരന്മാര്‍ക്കും പ്രചോദനമായി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രകൃതി മിശ്ര ഇക്കാര്യത്തില്‍ അഭിമാനം പ്രകടിപ്പിച്ച്, ''ഷാരൂഖിന് പുരസ്‌കാരം ലഭിച്ചത് മാത്രമല്ല, അവിടെ സജീവമായി പങ്കെടുത്തത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേണ്ടത് നേടാന്‍ ശ്രമിച്ചതും ഒരു ബഹുമതിയായിരുന്നു'' എന്നും പറഞ്ഞു. ഈ വിജയം വ്യക്തിപരമായി തോന്നുന്നു, കാരണം ഇത് ഓരോ ഇന്ത്യന്‍ കലാകാരനും പ്രതീക്ഷിക്കാനും, പരിശ്രമിക്കാനും, വിജയിക്കാനുമുള്ള സ്വപ്‌നം നല്‍കുന്നു! ഷാരൂഖ് സാബ് , നിങ്ങളുടെ വിനയം, കഠിനാധ്വാനം, കൃപ എന്നിവയാല്‍ ഞങ്ങളെ പ്രചോദിപ്പിച്ചതിന് നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ 'ഹസ്തദാന'ത്തിന് ശേഷം ഞാന്‍ എന്റെ കൈകള്‍ കഴുകിയിട്ടില്ല',നടി പറയുന്നു.