അനന്ത് നാഗ്, ജനനി, റോഷ്‌നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍പ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ തമിഴ് ചിത്രമായ 'അറിവാന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. നവംബര്‍ ഏഴിന് എ സി എം സിനിമാസ്,പവിത്ര ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തില്‍ ബോയ്‌സ് രാജന്‍, ബിര്‍ള ബോസ്, ഗൗരി ശങ്കര്‍,ശരത് തുടങ്ങി പ്രമുഖരും അഭിനയിക്കുന്നു. എംഡി ഫിലിംസിന്റെ ബാനറില്‍ ദുവാരി മഹാദേവന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- യശ്വന്ത് ബാലാജി നിര്‍വ്വഹിക്കുന്നു.
കോ പ്രൊഡ്യൂസര്‍-കൃഷ്ണ പ്രസാദ്,എഡിറ്റര്‍-സത്യ മൂര്‍ത്തി,സംഗീതം-ഇറ, സ്റ്റണ്ട്-മനോ. ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് പേരുകേട്ട ഏറ്റവും സത്യസന്ധനും എന്നാല്‍ കോപാകുലനുമായ സൂര്യയെന്ന പോലീസ് ഓഫീസര്‍ ഒരു വിവാദ കേസിന് ശേഷം നെയ്വേലി സ്റ്റേഷനില്‍ ചാര്‍ജ്ജ് എടുക്കുന്നു. അദ്ദേഹം എത്തിയ ഉടന്‍ തന്നെ, വിനിഷ എന്ന സ്ത്രീ ഉള്‍പ്പെട്ട ഒരു കൊലപാതകം ഏവരേയും ഞെട്ടിപ്പിക്കുന്നു. സൂര്യ ഈ കേസ് അന്വേഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്‌നേഹവും നീതിയും സംരക്ഷിക്കാന്‍ സത്യത്തിനും വഞ്ചനയ്ക്കും ഇടയില്‍ സഞ്ചരിക്കേണ്ടി വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് അറിവാന്‍ എന്ന ചിത്രത്തില്‍ അരുണ്‍ പ്രസാദ് ദൃശ്യവത്കരിക്കുന്നത്. പി ആര്‍ ഒ-എ എസ് ദിനേശ്, ഐശ്വര്യരാജ്.