Latest News

നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ല എന്നറിയുമ്പോള്‍; ഡാഡ പറയാറുള്ളത് പോലെ ഒടുവില്‍ നീ ജീവിതത്തില്‍ സെറ്റിലാവുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ആര്യയുടെ സഹോദരി 

Malayalilife
നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ല എന്നറിയുമ്പോള്‍; ഡാഡ പറയാറുള്ളത് പോലെ ഒടുവില്‍ നീ ജീവിതത്തില്‍ സെറ്റിലാവുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ആര്യയുടെ സഹോദരി 

ആര്യയുടെയും സിബിന്‍ ബെഞ്ചമിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇപ്പോഴിതാ ആര്യയുടെ വിവാഹ നിശ്ചയത്തെക്കുറിച്ച് സഹോദരി അഞ്ജന പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. ആര്യയുടെ വിവാഹനിശ്ചയത്തെക്കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കാം താനെന്നും അഞ്ജന പറയുന്നു.

ഇനി അങ്ങോട്ടുള്ള ജീവിതത്തില്‍ തന്റെ ചേച്ചിയും മകളും ഒറ്റയ്ക്കായിരിക്കില്ലല്ലോ എന്നത് തന്നെ വലിയ സന്തോഷം നല്‍കുന്നുവെന്നാണ് അഞ്ജന കുറിച്ചത്.

ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അവസാനത്തെ ആളായിരിക്കും ഞാന്‍. പക്ഷെ എനിക്ക് ഇത് പ്രത്യേകമായതിനാല്‍ അല്ലെങ്കില്‍ ഒരു പ്രധാന ഓര്‍മ്മ ആയതുകൊണ്ട് ഞാന്‍ ഈ സമയം എടുത്തു. എന്തെങ്കിലും കാര്യത്തില്‍ നിങ്ങള്‍ മാനിഫെസ്റ്റേഷന്‍ നടത്തിയാല്‍ അത് ഒടുവില്‍ നിങ്ങള്‍ക്ക് സംഭവിക്കും. അതുപോലെ ഞാന്‍ വര്‍ഷങ്ങളായി മാനിഫെസ്റ്റ് ചെയ്തിരുന്ന ഒരു ദിവസമാണ് ഇത്. അവളുടെ വിവാഹദിനം... ഒടുവില്‍ അത് സംഭവിച്ചു. ഇത് ഒരു വിവാഹനിശ്ചയം മാത്രമാണെന്ന് എനിക്കറിയാം.

പക്ഷെ ഞങ്ങള്‍ക്ക് ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രത്യേക ദിവസമായിരിക്കും. ഞങ്ങളെ കൂടാതെ ഈ ദിവസത്തിനായി ശരിക്കും കാത്തിരുന്ന മറ്റൊരാള്‍ ഉണ്ടായിരുന്നു...അച്ഛന്‍. ഇപ്പോള്‍ അച്ഛന്‍ സമാധാനിക്കുന്നുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ചേച്ചി... എനിക്ക് നീ നമ്മുടെ അമ്മയോളം തന്നെ പ്രിയപ്പെട്ടവളാണ്. നീ ഹൃദയം തുറന്ന് പുഞ്ചിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് ആത്മാര്‍ത്ഥമായി സന്തോഷമുണ്ട്.

ഒടുവില്‍ നീയും ഖുഷിയും ഇനി ഒറ്റയ്ക്കല്ല എന്നറിയുമ്പോള്‍...ഡാഡ പറയാറുള്ളത് പോലെ ഒടുവില്‍ നീ ജീവിതത്തില്‍ സെറ്റിലാവുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. നമ്മള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു കാര്യം അറിയുക എന്ത് സംഭവിച്ചാലും ഞാന്‍ എപ്പോഴും നിനക്ക് ശക്തിയായി പിന്നിലുണ്ടാകും എന്നാണ് അഞ്ജന കുറിച്ചത്. ആര്യ അടക്കമുള്ളവര്‍ സഹോദരിയുടെ കുറിപ്പിന് സ്‌നേഹം അറിയിച്ച് എത്തി.


 

Read more topics: # ആര്യ
aryas sister anjana satheesh post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES